പറ്റത്തില്ലെങ്കിലും മണിക്കുകൊടുക്കരുത്..! പ്രവാസികാര്യ കമ്മീഷനെ പിണറായി സര്‍ക്കാര്‍ കോള്‍ഡ് സ്‌റ്റോറേജിലാക്കി

chennithalaതൃശൂര്‍: പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ച പ്രവാസികാര്യ കമ്മീഷനെ പിണറായി സര്‍ക്കാര്‍ കോള്‍ഡ് സ്‌റ്റോറേജിലാക്കിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളപ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെയും സംസ്ഥാന സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പിനെയും പൂര്‍ണമായും അവഗണിക്കുകയാണ്. മുഖ്യമന്ത്രിയുടെ കീഴിലാണു പ്രവാസികാര്യ വകുപ്പെങ്കിലും അദ്ദേഹം പ്രവാസികാര്യ വിഷയങ്ങളില്‍ താത്പര്യം കാണിക്കുന്നില്ല. യെമനില്‍നിന്നു തിരിച്ചുവന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ പുനരധിവാസം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ചതൊന്നും പിണറായി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോയില്ല. നോര്‍ക്കയുടെ പ്രവര്‍ത്തനം നിര്‍ജീവമായെന്നും പ്രവാസിവിഷയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെങ്കില്‍ ആ വകുപ്പ് എം.എം. മണിയൊഴിച്ച് മറ്റേതെങ്കിലും മന്ത്രിമാരെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, ഒഐസിസി ഇന്‍ ചാര്‍ജ് മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജി പോള്‍ മാടശേരി, ജില്ലാ പ്രസിഡന്റ് ഷാഹുല്‍ പണിക്കവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

OTHER NEWS IN THIS SECTION

LEADING NEWS