top ad

Set us Home Page

മ​ഴ​യെ​ത്തും മു​മ്പെ..! വി​ധി ത​ള​ർ​ത്തി​യ സ​ജി​തയ്ക്ക് കു​ട ത​ന്നു ജീ​വി​തം; രണ്ടാം വയസിൽ അരയ്ക്ക് താഴെ തളർന്ന സജിത വിധിയ്ക്ക് മുന്നിൽ തളരാതെ പോരാടുന്നു

sajitha-kudaകൂ​ത്തു​പ​റ​മ്പ്: മ​ഴ​യെ​ത്തും മു​മ്പെ പ​ര​മാ​വ​ധി കു​ട​ക​ൾ നി​ർ​മി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് സൗ​ത്ത് ന​ര​വൂ​രി​ലെ പി.​സ​ജി​ത. അ​ര​യ്ക്കു താ​ഴെ ത​ള​ർ​ന്ന സ​ജി​ത ഇ​തി​ന​കം മു​ന്നൂ​റി​ല​ധി​കം കു​ട​ക​ൾ നി​ർ​മി​ച്ചു ക​ഴി​ഞ്ഞു. ര​ണ്ടാം വ​യ​സി​ൽ പ​നി വ​ന്ന് ത​ള​ർ​ന്നുപോയതാ​ണ് സ​ജി​ത​യു​ടെ അ​ര​യ്ക്ക് താ​ഴെ​യു​ള്ള ഭാ​ഗം. എ​ന്നാ​ൽ ഈ ​വി​ധി​യെ പ​ഴി​ച്ച് ത​ള​ർ​ന്നി​രി​ക്കാ​ൻ സ​ജി​ത ത​യാ​റ​ല്ല. മൂ​ന്നു വ​ർ​ഷം മു​മ്പ് കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് സ​ജി​ത ത​ന്‍റെ പ​രി​മി​തി​ക​ൾ മ​റ​ന്ന് കു​ട നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് ഈ ​രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്.   ഒ​രു കു​ട നി​ർ​മി​ക്കാ​ൻ ഏ​ക​ദേ​ശ 45 മി​നി​റ്റോ​ളം എ​ടു​ക്കു​മെ​ന്നും ഒ​രു ദി​വ​സം പ​ത്ത് കു​ട​വ​രെ നി​ർ​മി​ക്കാ​റു​ണ്ടെ​ന്നും സ​ജി​ത പ​റ​യു​ന്നു. ഐ​ആ​ർ​പി​സി, എ​കെ​ഡ​ബ്ല്യു​ആ​ർ​എ​ഫ് , ത​ല​ശേ​രി​യി​ലെ ക​നി​വ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ജി​ത കു​ട നി​ർ​മി​ക്കു​ന്ന​ത് .

sajitha-1ഈ ​സം​ഘ​ട​ന​ക​ൾ ന​ൽ​കു​ന്ന സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​ട നി​ർ​മ്മി​ച്ച് ന​ൽ​കി​യാ​ൽ കു​ട ഒ​രെ​ണ്ണ​ത്തി​ന് അ​മ്പ​ത് മു​ത​ൽ അ​റു​പ​ത് രൂ​പ വ​രെ സ​ജി​ത​യ്ക്ക് ല​ഭി​ക്കും.​   അ​ച്ഛ​ൻ രാ​ജ​നും സ​ഹോ​ദ​രി​യു​മാ​ണ് കു​ട നി​ർ​മ്മി​ക്കാ​നാ​വ​ശ്യ​മാ​യ തു​ണി​യു​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ സ​ജി​ത​ക്ക് എ​ത്തി​ച്ച് ന​ൽ​കു​ന്ന​ത്.    ക​റു​പ്പ് കു​ട​യ്ക്ക് 280 രൂ​പ​യും ക​ള​ർ കു​ട​യ്ക്ക് മു​ന്നൂ​റ് രൂ​പ​യും വി​ല ഈ​ടാ​ക്കി​യാ​ണ് സ​ജി​ത വി​ല്പ​ന ന​ട​ത്തു​ന്ന​ത് ഇ​ത്ത​വ​ണ മു​ന്നൂ​റോ​ളം കു​ട നി​ർ​മ്മി​ച്ചു ക​ഴി​ഞ്ഞ​താ​യും ഇ​തി​ൽ നൂ​റ്റ​മ്പ​തോ​ളം ഓ​ളം വി​റ്റ​ഴി​ച്ച​താ​യും സ​ജി​ത പ​റ​ഞ്ഞു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

LEADING NEWS