ഹോക്കി: ഇന്ത്യൻ ലക്ഷ്യം നഷ്ടപ്രതാപം വീണ്ടെടുക്കൽ

ധാ​ക്ക: ഒ​രു കാ​ല​ത്ത് ലോ​ക​ഹോ​ക്കി അ​ട​ക്കി വാ​ണ​വ​രാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ടീം. ​പി​ന്നെ ത​ക​ര്‍ച്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ ടീം ​ഇ​പ്പോ​ള്‍ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​തി​യി​ലാ​ണ്. ബം​ഗ്ലാ​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ല്‍ ഇ​ന്നാ​രം​ഭി​ക്കു​ന്ന ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത് ന​ഷ്ട​പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​നു​റ​ച്ചാ​ണ്. ജ​പ്പാ​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ത്തോ​ടെ​യാ​ണ് ഏ​ഷ്യ​യി​ലെ ഹോ​ക്കി ആ​വേ​ശ​ത്തി​നു തു​ട​ക്ക​മാ​വു​ക.

ഇ​ന്ത്യ​ന്‍ ഹോ​ക്കി​യി​ല്‍ ഒ​രു പു​തു​യു​ഗ​ത്തി​നു ഈ ​ഏ​ഷ്യാ​ക​പ്പ് തു​ട​ക്ക​മി​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. റോ​ള​ണ്ട് ഓ​ള്‍ട്ട്മാ​നെ പു​റ​ത്താ​ക്കി​യ​തി​നെ​ത്തു​ട​ര്‍ന്നെ​ത്തി​യ പു​തി​യ പ​രി​ശീ​ല​ക​ന്‍ ജോ​ഡ് മാ​രി​ഞ്ഞെ​യു​ടെ ആ​ദ്യ പ​രീ​ക്ഷ​യാ​ണി​ത്. 43കാ​ര​നാ​യ മാ​രി​ഞ്ഞെ​യ്ക്ക് ഈ ​പ​രീ​ക്ഷ വി​ജ​യി​ക്കു​ക അ​ത്ര അ​നാ​യാ​സ​മാ​കി​ല്ല. ഇ​ന്ത്യ​ന്‍ ടീ​മി​നെ ലോ​ക​റാ​ങ്കിം​ഗി​ല്‍ 12-ാം സ്ഥാ​ന​ത്തു നി​ന്നും ആ​റാം സ്ഥാ​ന​ത്തേ​ക്കെ​ത്തി​ച്ച റോ​ള​ണ്ട് ഓ​ള്‍ട്ട്മാ​ന്‍റെ ക​സേ​ര​യി​ല്‍ ഇ​രി​പ്പ് ഉ​റ​യ്ക്ക​ണ​മെ​ങ്കി​ല്‍ മാ​രി​ഞ്ഞെ​യ്ക്ക് ഏ​റെ മു​മ്പോ​ട്ടു പോ​കേ​ണ്ട​തു​ണ്ട്.

മി​ഡ്ഫീ​ല്‍ഡ​ര്‍ മ​ന്‍പ്രീ​ത് സിം​ഗ് ന​യി​ക്കു​ന്ന നീ​ല​പ്പ​ട ക​ഴി​ഞ്ഞ ടൂ​ര്‍ണ​മെ​ന്‍റി​ലെ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​ണ്. ബ​ദ്ധ​വൈ​രി​ക​ളാ​യ പാ​കി​സ്ഥാ​നും ആ​തി​ഥേ​യ​രാ​യ ബം​ഗ്ലാ​ദേ​ശും ഉ​ള്‍പ്പെ​ട്ട പൂ​ള്‍ എ​യി​ലാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കൊ​റി​യ, മ​ലേ​ഷ്യ, ചൈ​ന, ഒ​മാ​ന്‍ എ​ന്നി​വ​രാ​ണ് പൂ​ള്‍ ബി​യി​ലു​ള്ള​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS