മുട്ടയിടുന്ന 14കാരന്‍ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു ! രണ്ടു വര്‍ഷത്തിനിടെ ഇട്ടത് രണ്ട് ഡസന്‍ മുട്ടകള്‍;ബാലനെ സ്‌കാന്‍ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി

ജക്കാര്‍ത്ത: പരീക്ഷയ്ക്ക് പൂജ്യം മാര്‍ക്ക് കിട്ടുന്നവരെ തോറ്റ് മുട്ടയിടുക എന്നു പറയുന്നുണ്ട്. എന്നാല്‍ ഇന്തോനേഷ്യയിലെ അക്മല്‍ എന്ന പതിനാലുകാരനും മുട്ടയിട്ടു. പക്ഷെ തോറ്റിട്ടല്ല എന്നുമാത്രം. കോഴിയിടുന്നതു പോലെ തന്നെ മുട്ടയിട്ടാണ് ഈ ബാലന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ഒരു ബ്രിട്ടീഷ് പത്രമാണ് ഈ വിവരം പുറത്തുവിട്ടത്. തനിക്ക് സവിശേഷമായ കഴിവുണ്ട് എന്ന് അവകാശപ്പെട്ട് ഈ പതിനാലുകാരന്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

മനുഷ്യര്‍ക്ക് മുട്ടയിടാനുള്ള കഴിവില്ലയെന്ന് ഡോക്ടര്‍ ബാലനെ ഉപദേശിച്ചപ്പോള്‍ അക്മലിന്റെ പിതാവ് മകന്റെ വാദം ആവര്‍ത്തിക്കുകയാണ് ചെയ്തത്. രണ്ടു വര്‍ഷത്തിനിടെ രണ്ടു ഡസന്‍ മുട്ടയാണ് മകന്‍ ഇട്ടതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഈ വാദത്തെത്തുടര്‍ന്ന് എക്‌സ്‌റേ എടുത്തു നോക്കിയ ഡോക്ടര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നു.

കുട്ടിയുടെ മലാശയത്തിനുള്ളില്‍ ഒരു മുട്ടയുള്ളതായി എക്‌സ്‌റേയില്‍ തെളിഞ്ഞു. ആശുപത്രിയില്‍ വച്ച് അക്മല്‍ മുട്ടയിട്ടതായും വാര്‍ത്തയിലുണ്ട്. എന്നാല്‍ ഈ മുട്ട സ്വഭാവികമായി ശരീരത്തില്‍ ഉണ്ടാകുന്നതാണ് എന്നു വിശ്വസിക്കാന്‍ ഡോക്ടര്‍മാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കുട്ടി മുട്ട വിഴുങ്ങിയതോ മലദ്വാരത്തിലൂടെ കുത്തിക്കയറ്റിയതോ ആവാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പതിനാലുകാരനെ തുടര്‍ നിരീക്ഷണത്തിനു വിധേയമാക്കാനാണ് ഡോക്ടര്‍മാരുടെ പദ്ധതി.

Related posts