ഒടുവില്‍ വിജയിച്ചത് രാഹുല്‍ ഗാന്ധിയുടെയും സുധീരന്റെയും കടുംപിടുത്തം, ഗ്രൂപ്പുകള്‍ നല്കിയ പട്ടിക തള്ളി ഡിസിസി പ്രസിഡന്റുമാരുടെ നിയമനം, നഷ്ടം എ ഗ്രൂപ്പിനും

dccന്യൂഡല്‍ഹി: ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ പട്ടിക പ്രഖ്യാപിച്ചു. ഗ്രൂപ്പിന് പ്രാധാന്യം നല്‍കാതെ, പുതുമുഖങ്ങള്‍ക്കും യുവജനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഒരു ഡിസിസി പ്രസിഡന്റിനെപോലും എഐസിസി പുറത്തുവിട്ട പട്ടികയില്‍ നിലനിര്‍ത്തിയിട്ടില്ല. കൂടാതെ, കൊല്ലം ഡിസിസി പ്രസിഡന്റായി ബിന്ദു കൃഷ്ണ സ്ഥാനംപിടിച്ചതോടെ വനിതാ പ്രതിനിധ്യവും ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിഞ്ഞു.

ഡിസിസി പ്രസിഡന്റുമാര്‍: ടി.എന്‍.പ്രതാപന്‍ (തൃശൂര്‍), നെയ്യാറ്റിന്‍കര സുനില്‍ (തിരുവനന്തപുരം), ഐ.സി.ബാലകൃഷ്ണന്‍ (വയനാട്), എം.ലിജു (ആലപ്പുഴ), ബാബു ജോര്‍ജ് (പത്തനംതിട്ട), ടി.ജെ.വിനോദ് (എറണാകുളം), വി.വി.പ്രകാശ് (മലപ്പുറം), ഹക്കിം കുന്നേല്‍ (കാസര്‍ഗോഡ്), സതീശന്‍ പാച്ചേനി (കണ്ണൂര്‍), ടി.സിദ്ദിഖ് (കോഴിക്കോട്), ബിന്ദു കൃഷ്ണ (കൊല്ലം), ജോഷി ഫിലിപ്പ് (കോട്ടയം), ഇബ്രാഹിം കുട്ടി കല്ലാര്‍ (ഇടുക്കി), വി.കെ.ശ്രീകണ്ഠന്‍ (പാലക്കാട്). ഗ്രൂപ്പില്ലാത്ത ഡിസിസി അധ്യക്ഷന്‍മാരെ നിയമിക്കുന്നതിനായി എ, ഐ ഗ്രൂപ്പ് നേതാക്കള്‍ നെയ്യാര്‍ ക്യാമ്പില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യുവനേതാക്കളെ പ്രഖ്യാപിച്ചതിലൂടെ അഴിമതി ആരോപണങ്ങള്‍ ഏറെ നേരിടുന്ന കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാനാണ് എഐസിസി ലക്ഷ്യമിടുന്നത്.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കടുംപിടുത്തമാണ്. 14 ജില്ലകളിലും പുതുമുഖങ്ങളെ കൊണ്ടുവരാന്‍ ഇടയാക്കിയത്. അതേസമയം ഗ്രൂപ്പ് നോക്കാതെയാണ് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതെങ്കിലും വിഭജനത്തില്‍ കൂടുതല്‍ നഷ്ടം എ ഗ്രൂപ്പിനാണ്. ഐ ഗ്രൂപ്പുകാരായ എട്ടുപേര്‍ ജില്ലാ അധ്യക്ഷന്മാരാകുമ്പോള്‍ അഞ്ചിടത്തു മാത്രമാകും എ ഗ്രൂപ്പുകാര്‍ക്ക് നേതൃത്വം. നിര്‍ജീവമായി കിടന്നിരുന്ന സംഘടനയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ പുതുമുഖങ്ങളും കഴിവുതെളിയിച്ചവരുമായവരുടെ നിര സഹായകമാകുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.

Related posts