ആധാറും പാനും ബന്ധിപ്പിക്കാൻ പുതിയ സംവിധാനം

aadar-panന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ധാ​​​ർ ഐ​​​ഡി​​​യും പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​റും(​​​പി​​​എ​​​എ​​​ൻ) ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കാ​​​ൻ എ​​​ളു​​​പ്പ​​​വ​​​ഴി​​​യു​​​മാ​​​യി ആ​​ദാ​​യി​​നി​​കു​​തി വ​​കു​​പ്പ്. ഇ​​​ൻ​​​കം ടാ​​​ക്സി​​​ന്‍റെ ഇ-​​​ഫ​​​യ​​​ലിം​​​ഗ് പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന​​​യാ​​​ണ് ബ​​​ന്ധി​​​പ്പി​​​ക്ക​​​ൽ എ​​​ളു​​​പ്പ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പോ​​​ർ​​​ട്ട​​​ലി​​​ൽ ന​​​ല്​​​കി​​​യി​​​ട്ടു​​​ള്ള ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് പാ​​​ൻ ന​​​ന്പ​​​റും ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ലെ ന​​​ന്പ​​​റും പേ​​​രും ന​​​ൽ​​​കി​​​യാ​​​ൽ ബ​​​ന്ധി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി‍യാ​​​കും.എ​​​ന്നാ​​​ൽ, പോ​​​ർ​​​ട്ട​​​ലി​​​​​​ൽ ന​​​ല്കു​​​ന്ന ആ​​​ധാ​​​ർ വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ണ്ടെ​​​ങ്കി​​​ൽ ആ​​​ധാ​​​റി​​​ന്‍റെ വ​​​ൺ ടൈം ​​​പാ​​​സ്‌​​വേ​​​​ഡ് ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രും.

ഈ​ ​​പാ​​​സ്‌​​വേ​​​​ഡ് ആ​​​ധാ​​​റി​​​ൽ ന​​ല്കി​​​യി​​​ട്ടു​​​ള്ള റ​​​ജി​​​സ്റ്റേ​​​ഡ് മോ​​​ബൈ​​​ൽ ന​​​ന്പ​​​റി​​​ലും ഇ-​​​മെ​​​യി​​​ലി​​​ലും ത​​​ത്സ​​​മ​​​യം എ​​​ത്തു​​​മെ​​​ന്ന് ആ​​ദാ​​യനി​​കു​​തി വ​​കു​​പ്പ് അ​​​ധി​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ൻ​​​കം ടാ​​​ക്സ് റി​​​ട്ടേ​​​ൺ ഫ​​​യ​​​ൽ​ ചെ​​​യ്യു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ ആ​​​ധാ​​​റും പാ​​​നും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​ത് കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ജൂ​​​ലൈ ഒ​​​ന്നി​​നു ശേ​​​ഷം പാ​​​ൻ എ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ ആ​​​ധാ​​​ർ ന​​​ന്പ​​​റും വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ന​​ല്​​​കേ​​​ണ്ടി വ​​​രും.

Related posts