യുവർ ഓണർ..വിശ്വസിക്കണം, ആ​ധാ​ർ സു​ര​ക്ഷിതം:പ​വ​ർ​പോ​യി​ന്‍റിൽ വിശദീകരിക്കാനൊരുങ്ങി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ആ​ധാ​റി​ന്‍റെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ യു​ഐ​ഡി​എ​ഐ​യ്ക്ക് സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ.​വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് കോ​ട​തി ന​ട​പ​ടി. ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​ശേ​ഷം ആ​ധാ​റി​ന്‍റെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച് യു​ഐ​ഡി​എ ഐ​യ്ക്ക് പ​വ​ർ​പോ​യി​ന്‍റ് അ​വ​ത​ര​ണം ന​ട​ത്താ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് തീ​രു​മാ​നം. യു​ഐ​ഡി​എ​ഐ സി​ഇ​ഒ​യ്ക്ക് നാ​ല​ര മി​നു​റ്റ് ന​ല്‍​കി​യാ​ല്‍ ആ​ധാ​റി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ പ്ര​സ​ന്‍റേ​ഷ​ന്‍ അ​വ​ത​രി​പ്പി​ക്കാ​മെ​ന്നു അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ല്‍ പി​എ​ച്ച്ഡി​യു​ള്ള സി​ഇ​ഒ അ​ജ​യ് ഭൂ​ഷ​ണ്‍ പാ​ണ്ഡേ​ക്ക് ആ​ധാ​റി​ന്‍റെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച കോ​ട​തി​യു​ടെ എ​ല്ലാ സം​ശ​യ​ങ്ങ​ള്‍​ക്കും മ​റു​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ പ​റ​ഞ്ഞു. ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ 13 അ​ടി ഉ​യ​ര​വും അ​ഞ്ച് അ​ടി ക​ന​വു​മു​ള്ള ചു​വ​രു​ക​ള്‍​ക്കു​ള്ളി​ല്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന് അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

Related posts