നന്മയുടെ ഹജ്ജുമ്മ..! കുടിവെള്ളം വിറ്റ് പണമുണ്ടാക്കുന്നവരുടെ ഇടയിൽ 40 കുടും ബങ്ങൾക്ക് കുടിവെള്ളം നൽകി മാതൃ കയായി നാട്ടുകാരുടെ സ്വന്തം ഹജ്ജുമ്മ

aaishuനാ​ദാ​പു​രം: നാ​ടും ന​ഗ​ര​വും പൊ​ള്ളു​ന്ന വെ​യി​ലി​ൽ കു​ടി വെ​ള്ള​ത്തി​നാ​യി അ​ല​യു​ന്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് ന​ൻ​മ​യു​ടെ കു​ടി​നീ​ർ ല​ഭ്യ​മാ​ക്കി വീ​ട്ട​മ്മ മാ​തൃ​ക​യാ​വു​ന്നു.​ചേ​ല​ക്കാ​ട് ന​രി​ക്കാ​ട്ടേ​രി​യി​ലെ മാ​ണി​ക്കോ​ത്ത് അ​യി​ശു ഹ​ജ​ജൂ​മ്മ (65)യാ​ണ് പ്ര​ദേ​ശ​ത്തെ  40 – ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് സ്വ​ന്തം കി​ണ​റി​ൽനി​ന്ന് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. വി​ധ​വ​യാ​യ ഈ ​വീ​ട്ട​മ്മ മ​ക​ൾ ഹ​സീ​ന​യോ​ടൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്. ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ നാ​ട്ടു​കാ​ർ​ക്ക് വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തി​ലാ​ണ് ഈ ​വീ​ട്ട​മ്മ​യു​ടെ നി​ർ​വൃ​തി. 13 – വൈ​ദ്യു​തി മോ​ട്ടോ​റു​ക​ളാ​ണ് ഇ​വ​രു​ടെ കി​ണ​റ്റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തgവ​ഴി​യാ​ണ് 40-ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തു​ന്ന​ത്.

അ​യി​ന്പാ​ടി ഷ​ഫീ​ഖ് ത​ങ്ങ​ൾ, പു​ത്ത​ൻ​പീ​ടി​ക​യി​ൽ പോ​ക്ക​ർ , ഹ​മീ​ദ്, മ​ണ്ടോ​ടി നാ​രാ​യ​ണ​ൻ, ബി​ന്ദു, ശാ​ന്ത, ദി​നേ​ശ​ൻ, മാ​ണി​ക്കോ​ത്ത് മ​റി​യം, എ​ന്നി​ങ്ങ​നെ അ​യി​ശു ഹ​ജ​ജൂ​മ്മ​യു​ടെ കി​ണ​റ്റി​ലെ പ​റ്റൂ​കാ​രു​ടെ ലി​സ്റ്റ് നീ​ളു​ന്നു.​നേ​രി​ട്ട് വ​ന്ന് വെ​ള്ള​മെ​ടു​ക്കു​ന്ന​വ​ർ വേ​റെ​യു​മു​ണ്ട്. അ​യി​ശു ഹ​ജ​ജു​മ്മ നി​റ​ഞ്ഞ മ​ന​സ്സോ​ടെ​യാ​ണ് എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും ആ​ര​വ​ങ്ങ​ളി​ല്ലാ​തെ സ്വീ​ക​രി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ​ത്തി​ൽ സ്വ​ന്തം കി​ണ​റ്റി​ൽ പ​ര​മാ​വ​ധി വെ​ള്ളം സം​ഭ​രി​ച്ചുവയ്ക്കാ​ൻ ഇ​വ​ർ ആ​വു​ന്ന​ത​ല്ലാം ചെ​യ്യു​ന്നു.

സ്വ​ന്തം ചെ​ല​വി​ൽ കി​ണ​റ്റി​ലെ ചെ​ളി കോ​രി വൃ​ത്തി​യാ​ക്ക​ലും, വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു വീ​ഴാ​തെ സം​ര​ക്ഷി​ക്ക​ലു​മാ​ണ് ഇ​വ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​ണി .വെ​ള്ളം വ​റ്റി​പ്പോ​വാ​തി​രി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ത്തും. മാ​സ​ങ്ങ​ൾ നീ​ളു​ന്ന ഈ ​ത​യ്യാ​റെ​ടു​പ്പി​നൊ​ടു​വി​ലാ​ണ് നാ​ട്ടു​കാ​ർ​ക്ക് കു​ടി​വെ​ള്ള​ത്തി​ന്‍റെ അ​ക്ഷ​യ ഖ​നി ല​ഭ്യ​മാ​കു​ന്ന​ത് .ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​മാ​യ കു​ടി​വെ​ള്ള​ത്തി​ന് വി​ല​യി​ടു​വാ​ൻ ആ​ർ​ക്കാ​ണ​ധി​കാ​രം എ​ന്നാ​ണ് അ​യി​ശു ഹ​ജ​ജൂ​മ്മ​യു​ടെ പ​ക്ഷം.

​അ​യി​ശു ഹ​ജ​ജു​മ്മ​യു​ടെ കൊ​ട്ടി​ഘോ​ഷ​മി​ല്ലാ​തെ ന​ട​ക്കു​ന്ന സു​കൃ​തം അ​റി​ഞ്ഞ് അ​വ​രെ ആ​ദ​രി​ക്കാ​നും അ​വ​രി​ൽ നി​ന്ന് ന​ൻ​മ​യു​ടെ വ​ർ​ത്ത​മാ​ന​ങ്ങ​ൾ കേ​ൾ​ക്കാ​നും ലോ​ക ജ​ല ദി​ന​ത്തി​ൽ നാ​ദാ​പു​രം ടി ​ഐ എം ​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​രു​ണ്യ പ​ദ്ധ​തി​യാ​യ സ്നേ​ഹ​മു​ദ്ര പ്ര​വ​ർ​ത്ത​ക​ർ അ​യി​ശു ഹ​ജ്ജു​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി. പ​ര പ്രേ​ര​ണ​യി​ല്ലാ​തെ സേ​വ​നം ചെ​യ്യു​ന്പോ​ഴാ​ണ് നി​ർ​വൃ​തി​യും​മ​നഃ​സ​മാ​ധാ​ന​വും ല​ഭി​ക്കു​ക​യെ​ന്ന് അ​വ​ർ കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു.

ശു​ദ്ധ​ജ​ലം സം​ര​ക്ഷി​ക്കു​മെ​ന്നും, ജ​ലം മ​ലി​ന​മാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു.​വി.​സി. ഇ​ഖ്ബാ​ൽ, പി​ടി​എ പ്ര​സി​ഡ​ൻ​റ് നാ​സ​ർ എ​ട​ച്ചേ​രി, ഹെ​ഡ്മാ​സ്റ്റ​ർ ഇ. ​സി​ദ്ദീ​ഖ്, ക​ണേ​ക്ക​ൽ അ​ബ്ബാ​സ്, മ​ണ്ടോ​ടി ബ​ഷീ​ർ മാ​സ്റ്റ​ർ, കെ.​ഷ​മീ​ന ടീ​ച്ച​ർ, സ​മീ​റ മൊ​ട്ടേ​മ്മ​ൽ, അ​ബ്ദു​ല്ല, പു​ത്ത​ൻ​പീ​ടി​ക​യി​ൽ ഹ​മീ​ദ്, നാ​സ​ർ മാ​ണി​ക്കോ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​ദ്യാ​ർ​ഥി​നി​ക​ൾ അ​യി​ശു ഹ​ജ്ജു​മ്മ​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും, സ്കൂ​ളി​ന്‍റെ ഉ​പ​ഹാ​രം ന​ൽ​കു​ക​യും ചെ​യ്തു.

Related posts