പഠനം കൂവിപ്പായും തീവണ്ടിയിൽ..! കാ​ര​ശേ​രിയി ലെ അം​ഗ​ൻ​വാ​ടി​ക​ൾ ഇ​നി തീ​വ​ണ്ടി മാ​തൃ​ക​യി​ൽ; സംസ്ഥാനത്ത് ആദ്യമായണ് ഇത്തരമൊരു ആംഗൻവാടി

AANGANVADIKALമു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ൻ​വാ​ടി​ക​ൾ ഇ​നി തീ​വ​ണ്ടി മാ​തൃ​ക​യി​ൽ. പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​പ്പാ​നി​ൽ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നാ​യ ടോ​ട്ടോ​ച്ചാ​ൻ വി​ഭാ​വ​നം ചെ​യ്ത പു​തി​യ രീ​തി​യാ​ണ് കാ​ര​ശേ​രി​യി​ലും പ​രീ​ക്ഷി​ക്കു​ന്ന​ത്.​സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ആം​ഗ​ൻവാ​ടി​ക​ളും ടോ​ട്ടോ​ച്ചാ​ൻ മാ​തൃ​ക​യി​ലാ​ക്കു​ന്ന​ത്.

കാ​ര​ശേ​രി​യി​ലെ ക​ളി​വ​ണ്ടി എ​ന്ന പേ​രി​ൽ മു​ഴു​വ​ൻ അം​ഗ​ൻ​വാ​ടി​ക​ളും തീ​വ​ണ്ടി മോ​ഡ​ലി​ൽ പെ​യി​ന്‍റ് ചെ​യ്താ​ണ് കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി​യ​ത്. കു​ട്ടി​ക​ളു​ടെ മ​ന​സി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ഉ​ൾ​ഭാ​ഗ​ത്ത് വ​ര​ച്ച് ആ​ക​ർ​ഷ​ക​മാ​ക്കി  മ​ന​സി​ലേ​ക്ക് വേ​ഗ​ത്തി​ൽ പ്ര​വേ​ശി​ക്കു​ക എ​ന്ന​താ​ണ് ഇ​ത് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ വി.​കെ.​വി​നോ​ദ് പ​റ​ഞ്ഞു.

പു​റ​മെ നി​ന്ന് നോ​ക്കു​ന്ന ആ​ർ​ക്കും ഇ​തൊ​രു തീ​വ​ണ്ടി​യാ​ണ​ന്ന് ത​ന്നെ തോ​ന്നു​ന്ന രീ​തി​യി​ലാ​ണ്  നി​ർ​മാ​ണം. പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 28 അം​ഗ​ൻ​വാ​ടി​ക​ളി​ൽ സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ള്ള 24 അം​ഗ​ൻ​വാ​ടി​ക​ളും ഇ​പ്പോ​ൾ തീ​വ​ണ്ടി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ബാ​ക്കി നാ​ല് ആം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് കെ​ട്ടി​ടം ഒ​രു​ങ്ങു​ന്ന മു​റ​യ്ക്ക് അ​വ​യും ‘തീ​വ​ണ്ടി’​യാ​ക്കി മാ​റ്റ​പ്പെ​ടും.

Related posts