ഒരു നാടിന്‍റെ മുഴുവൻ സ്നേഹം ഏറ്റുവാങ്ങിയ മ​ണി​യു​ടെ ഓ​ർ​മ​ക​ൾ ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞാ​ലും നി​ല​നി​ൽ​ക്കു​മെ​ന്ന്  നടനൻ ​ജയ​റാം; ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക ഓ​ണം​ക​ളി മ​ത്സ​രം  “ആ​ർ​പ്പോ 2017′ തുടക്കമായി

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യു​ടെ​യും ഫോ​ക് ലോ​ർ അ​ക്കാ​ദ​മി​യു​ടെ​യും ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​ക അ​ഖി​ല കേ​ര​ള ഓ​ണം​ക​ളി മ​ത്സ​രം -ആ​ർ​പ്പോ 2017 സി​നി​മാ​താ​രം ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വി​ത​ത്തി​ൽ ന​ല്ല ഗു​രു​ക്കന്മാ​രെ കി​ട്ടു​ന്ന​തി​ന് ഭാ​ഗ്യം സി​ദ്ധി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് താ​നെ​ന്നും എ​ന്നാ​ൽ ന​ല്ല സു​ഹൃ​ത്തു​ക്ക​ളെ കി​ട്ടു​ക എ​ന്ന അ​പൂ​ർ​വ ഭാ​ഗ്യം ല​ഭി​ച്ച വ്യ​ക്തി​യാ​ണ് ക​ലാ​ഭ​വ​ൻ മ​ണി​യെ​ന്ന് ജ​യ​റാം പ​റ​ഞ്ഞു.

നാ​ട്ടി​ലെ മു​ഴു​വ​ൻ ജ​ന​ത​യു​ടെ​യും സ്നേ​ഹാ​ദ​ര​ങ്ങ​ൾ പി​ടി​ച്ചു​പ​റ്റി​യ മ​ണി​യു​ടെ ഓ​ർ​മ​ക​ൾ ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞാ​ലും നി​ല​നി​ൽ​ക്കു​മെ​ന്ന് ജ​യ​റാം പ​റ​ഞ്ഞു. ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​നി​മാ സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ​ദാ​സ്, ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ, ഫാ. ​ജോ​സ് പാ​ലാ​ട്ടി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​ലേ​ഖ ശ​ങ്ക​ര​ൻ, യു.​വി.​മാ​ർ​ട്ടി​ൻ, സീ​മ ജോ​ജോ, ക​ലാ​ഭ​വ​ൻ മ​ണി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​ബി.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാണാ​ട്ടു​പ​റ​ന്പി​ൽ സ്വാ​ഗ​ത​വും പി.​എം.​ശ്രീ​ധ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Related posts