കൃഷ്ണദാസിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റിന്‍റെ സ​മ​രം ചി​ല​രു​ടെ മാ​ത്രം താ​ത്പ​ര്യം; സമരം എടുത്തുചാട്ടമായി പ്പോയെന്ന് ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ

abdulgafoor-lകോ​ഴി​ക്കോ​ട്: നെ​ഹ്റു കോ​ള​ജ് ഗ്രൂ​പ്പ് ഉ​ട​മ പി. ​കൃ​ഷ്ണ​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വാ​ശ്ര​യ കോ​ള​ജ് ഇ​ന്ന് അ​ട​ച്ചി​ടു​ന്ന​ത് ചി​ല​രു​ടെ മാ​ത്രം താ​ത്പ​ര്യ​മാ​ണെ​ന്ന് എം​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ. സം​ഭ​വ​ത്തക്കുറി​ച്ച് അ​സോ​സി​യേഷ​ൻ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ‘രാ​ഷ്ട്ര ദീ​പി​ക’ യോ​ട് പ​റ​ഞ്ഞു.

കൃ​ഷ്ണ​ദാ​സി​നെ​തി​രെ ഒ​രു കേ​സ​ല്ല ഉ​ള്ള​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റ് കു​റ​ച്ചു കൂ​ടി ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്. കു​റ​ച്ചുപേ​രുടെമാ​ത്രം തീ​രു​മാ​ന​ത്തി​നുവ​ഴ​ങ്ങി കോ​ള​ജ് അ​ട​ച്ചി​ടു​ന്ന​തി​നോ​ട് ത​നി​ക്ക് യോ​ജി​പ്പി​ല്ലെ​ന്നും ഫ​സ​ൽ ഗ​ഫൂ​ർ പ​റ​യു​ന്നു. പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന് താ​ൻ എ​തി​ര​ല്ല. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​നെക്കുറി​ച്ച് കൂ​ടു​ത​ൽ പ​ഠ​നം ന​ട​ത്തി​യ​തി​നുശേ​ഷ​മാ​യി​രു​ന്നു മാ​നേ​ജ്മെ​ന്‍റു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

സം​ഭ​വ​ത്തി​ലെ യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​നു​ള്ള സാ​വ​കാ​ശം പോ​ലും കാ​ണി​ക്കാ​തെ എ​ടു​ത്തു​ചാ​ടി സ​മ​രം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ വ്യ​ക്ത​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണ്. ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന കേ​സി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​ന്ന ശേ​ഷം പ്ര​തി​ക​രി​ക്കു​ന്ന​താ​യി​രു​ന്നു ഉ​ചി​തം. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​ഗ​ത്ത് തെ​റ്റു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും ഫ​സ​ൽ ഗ​ഫൂ​ർ പ​റ​ഞ്ഞു.

Related posts