നാ​ലു​കൊ​ല്ലം ഇ​ന്ത്യ ഭ​രി​ച്ച ബി​ജെ​പി​യു​ടെ ഭ​ര​ണ​നേ​ട്ടം എ​ട്ടു​നി​ല പാ​ർ​ട്ടി ഓ​ഫീ​സെന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി

ത​ളി​പ്പ​റ​ന്പ്: നാ​ലു​കൊ​ല്ലം ഇ​ന്ത്യ ഭ​രി​ച്ച ബി​ജെ​പി​യു​ടെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം ഡ​ൽ​ഹി ദീ​ന​ദ​യാ​ൽ ‌മാ​ർ​ഗി​ൽ10,000 കോ​ടി രൂ​പ​യ്ക്ക് എ​ട്ടു​നി​ല പാ​ർ​ട്ടി ഓ​ഫീ​സ് ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന് മു​ൻ എം​എ​ൽ​എ എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ന​യി​ക്കു​ന്ന ന​വ​ദ​ർ​ശ​ൻ യാ​ത്ര​യ്ക്ക് ത​ളി​പ്പ​റ​ന്പി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി ഓ​ഫീ​സ് ഉ​ണ്ടാ​ക്കി​യെ​ന്ന് അ​ഭി​മാ​നി​ക്കു​ന്ന മോ​ദി​യും അ​മി​ത്ഷാ​യും ഒ​രു കാ​ര്യം മ​ന​സി​ലാ​ക്ക​ണം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പാ​ർ​ട്ടി​യാ​യ കോ​ൺ​ഗ്ര​സ് അ​റു​പ​ത് വ​ർ​ഷം നാ​ട് ഭ​രി​ച്ച​പ്പോ​ൾ ഉ​ണ്ടാ​ക്കി​യ​ത് പാ​ർ​ട്ടി ഓ​ഫീ​സ​ല്ല ആ​ധു​നി​ക ഇ​ന്ത്യ​യാ​ണ്. കോ​ൺ​ഗ്ര​സി​ന് ഇ​പ്പോ​ഴും ഡ​ൽ​ഹി​യി​ൽ സ്വ​ന്ത​മാ​യ ഓ​ഫീ​സി​ല്ല. 24 അ​ക്ബ​ർ റോ​ഡി​ലെ ഒ​രു എം​പി​യു​ടെ വ​സ​തി​യി​ലാ​ണ് എ​ഐ​സി​സി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഭ​ക്രാ​നം​ഗ​ൽ അ​ണ​ക്കെ​ട്ടും കൂ​ട​ങ്കു​ളം തെ​ർ​മ​ൽ പ്ലാ​ന്‍റും നി​ർ​മി​ക്കാ​നാ​ണ്. കൃ​ഷി​യും വ്യ​വ​സാ​യ​വും വ​ള​ർ​ത്താ​നാ​ണ്. ഡ​ൽ​ഹി​യി​ൽ ര​ണ്ടാ​മ​ത്തെ പ​ഞ്ച​ന​ക്ഷ​ത്ര ഓ​ഫീ​സ് ഉ​ണ്ടാ​ക്കി​യ പാ​ർ​ട്ടി സി​പി​എ​മ്മാ​ണ്. മൂ​ന്നു സം​സ്ഥാ​ന​ത്തെ ഭ​ര​ണം​കൊ​ണ്ട് ഗോ​ൾ​മാ​ർ​ക്ക​റ്റി​ൽ സി​പി​എം കൂ​റ്റ​ൻ ഓ​ഫീ​സു​ണ്ടാ​ക്കി​യെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു.

സ​മാ​പ​ന​സ​മ്മേ​ള​നം കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം കെ.​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ലി​ങ്കീ​ൽ പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​സു​രേ​ന്ദ്ര​ൻ, എം.​നാ​രാ​യ​ണ​ൻ​കു​ട്ടി, കെ.​ബ്രി​ജേ​ഷ്കു​മാ​ർ, നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ, റ​ഷീ​ദ് ക​വ്വാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts