അ​ഭി​മ​ന്യു വ​ധം: മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി​യു​ടെ മു​ന്‍​ക​രു​ത​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി; 50 എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സ്

ത​ല​ശേ​രി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം പോ​ലീ​സി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം മ​ട്ട​ന്നൂ​രി​ലെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​വി​നെ ത​ല​ശേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് മ​ട്ട​ന്നൂ​ര്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പാ​ലോ​ട്ട്പ​ള്ളി​യി​ലെ ഹ​നീ​ഫ​യെ​യാ​ണ് ഇ​ന്ന​ലെ ത​ല​ശേ​രി ടൗ​ണ്‍ പോ​ലീ​സ് മ​ട്ട​ന്നൂ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ ഹ​നീ​ഫ​യെ ത​ല​ശേ​രി പോ​ലീ​സി​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം പോ​ലീ​സി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഹ​നീ​ഫ​യെ പി​ന്നീ​ട് മു​ന്‍​ക​രു​ത​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്തു നി​ന്നെ​ത്തി​യ പോ​ലീ​സ് സം​ഘം ന​ഗ​ര​ത്തി​ലെ ലോ​ഡ്ജ് മു​റി​യി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഗോ​പാ​ല്‍​പേ​ട്ട സ്വ​ദേ​ശി​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​നെ കൊ​ച്ചി​യി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് സം​സ്ഥാ​ന നേ​താ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന 50 പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Related posts