ഇ​നി നീ​ല​യും വെ​ള്ള​യും; അ​ബു​ദാ​ബി പോ​ലീ​സ് സ​ന്പൂ​ർ​ണ നി​റ​മാ​റ്റ​ത്തി​ൽ

അ​ബു​ദാ​ബി : പോ​ലീ​സ് സേ​ന​യു​ടെ അ​ടി​മു​ടി നി​റ​മാ​റ്റ​ത്തി​നി തു​ട​ക്കം കു​റി​ച്ച് അ​ബു​ദാ​ബി പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ളു​ടെ നി​റം നീ​ല​യും വെ​ള്ള​യു​മാ​യി മാ​റു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ചു​വ​പ്പും വെ​ള്ള​യും നി​റ​ങ്ങ​ളാ​ണ് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​ത്. പു​തി​യ നി​റ​ത്തി​ലു​ള്ള പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ അ​ബു​ദാ​ബി​യി​ലെ ന​ഗ​ര​വീ​ഥി​ക​ളി​ൽ ഇ​ന്ന​ലെ മു​ത​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി.

ന​വം​ബ​ർ ആ​ദ്യ​ത്തോ​ടെ പോ​ലീ​സി​ന്‍റെ മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കും നീ​ല, വെ​ള്ള നി​റ​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തോ​ടോ​പ്പോം പോ​ലീ​സ് സേ​ന​യു​ടെ നി​ല​വി​ലു​ള്ള യൂ​ണി​ഫോ​മി​ന്‍റെ നി​റ​ങ്ങ​ളും മാ​റ്റു​മെ​ന്ന് ക​മാ​ൻ​ഡ​ർ ഇ​ൻ ചാ​ർ​ജ് മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ഖ​ൽ​ഫാ​ൻ അ​ൽ റു​മൈ​തി സൂ​ചി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ പാ​ര​ന്പ​ര്യ​വും സാം​സ്കാ​രി​ക​വു​മാ​യ അം​ശ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കു​ന്ന നി​റ​ങ്ങ​ളി​ലും , ശൈ​ലി​യി​ലു​മാ​കും പു​തി​യ യൂ​ണി​ഫോ​മെ​ന്നു അ​ൽ റു​മൈ​തി അ​റി​യി​ച്ചു. അ​ടു​ത്ത ന​വം​ബ​ർ മാ​സ​ത്തോ​ടെ അ​ബു​ദാ​ബി പോ​ലീ​സി​ന്‍റെ മു​ഖ​ച്ഛാ​യ സ​ന്പൂ​ർ​ണ്ണ​മാ​യി പ​രി​ഷ്ക​രി​ക്കാ​നാ​ണ് നീ​ക്കം.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Related posts