സ്ത്രീധനത്തിന്‍റെ പേരിൽ ആസിഡ് ആക്ര മണം; പണവും സൗന്ദര്യം പോരെന്നു പറഞ്ഞ് അമ്മായിയമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നു; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

accidപ​ത്ത​നാ​പു​രം: സ്ത്രീ ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വ് ബി​നു​കു​മാ​റി (43) ൽ ​നി​ന്നും മു​ൻ​പും  ക്രൂ​ര മ​ർ​ദ്ദ​ന​മേ​ൽ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെന്ന് ആസിഡ് ആക്രമണത്തിന് വിധേയയായ യുവതി.  പത്തനാപുരം പിറവന്തൂർ സ്വദേശിനി ധന്യ കൃഷ്ണനാണ് ആസിഡ് വീണു പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നത്. സംഭവത്തെ തുടർന്ന് ഭർത്താവ് കാരയ്ക്കാട് മനുമംഗലത്ത് വീട്ടിൽ ബിനുകുമാർ, മാതാവ് സരസ്വതി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ വെ​ൽ​ഡ​റാ​യ ബി​നു​കു​മാ​ർ വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടാം​വ​ർ​ഷം ധ​ന്യ ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​ന്പോ​ൾ വി​ദേ​ശ​ത്ത് ജോ​ലി​യ്ക്കാ​യി പോ​യി. ഗ​ൾ​ഫി​ൽ നി​ന്നും മ​ട​ങ്ങി എ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ നി​ര​ന്ത​രം മ​ർ​ദ്ദ​നം തു​ട​ങ്ങി​യ​തെന്ന് ധന്യ പറയുന്നു.  ഭ​ർ​തൃ മാ​താ​വ് സ​ര​സ്വ​തി (75) യാ​ണ് മ​ർ​ദ്ദ​ന​ത്തി​ന് കൂ​ട്ടു നി​ൽ​ക്കു​ന്ന​ത്.

ത​ന്‍റെ മ​ക​ന് സ്ത്രീ​ധ​നം  കു​റ​ഞ്ഞു പോ​യ​താ​യും ഇ​തി​ലും കൂ​ടു​ത​ൽ പ​ണ​വും സു​ന്ദ​രി​യാ​യ മ​രു​മ​ക​ളേ​യും ല​ഭി​ച്ചേ​നെ​യെ​ന്നും ഭ​ർ​തൃ മാ​താ​വ് നി​ര​ന്ത​രം കു​റ്റ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു​വെ​ന്നും നാ​ല് ല​ക്ഷം രൂ​പ എ​ത്ര​യും വേ​ഗം ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ധ​ന്യ പ​റ​യു​ന്നു. നി​ർ​ധ​ന കു​ടും​ബ​മാ​ണ് ധ​ന്യ​യു​ടേ​ത്. വ​ള​രെ ബു​ദ്ധി​മു​ട്ടി പ​ലി​ശ​യ്ക്ക് പ​ണം ക​ട​മെ​ടു​ത്തും മ​റ്റു​മാ​ണ് ധ​ന്യ​യു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്.

ആ​ശാ​രി​പ​ണി ചെ​യ്തു വ​ന്ന ധ​ന്യ​യു​ടെ അ​ച്ഛ​ൻ ബാ​ല​കൃ​ഷ്ണ​ൻ ശ​രീ​രം ത​ള​ർ​ന്ന് ഇ​പ്പോ​ൾ കി​ട​പ്പി​ലാ​ണ്. മു​ൻ​പും മ​ർ​ദ്ദ​ന​മേ​ൽ​ക്കേ​ണ്ടി വ​ന്നി​ട്ടും ബു​ദ്ധി​മു​ട്ടോ​ർ​ത്ത് വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ആ​സി​ഡ് പ്ര​യോ​ഗം ന​ട​ത്തി​യ​പ്പോ​ഴും നാ​ല് നാ​ൾ ആ​രേ​യും അ​റി​യി​ക്കു​ക​യോ ചി​കി​ത്സ ന​ട​ത്തു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.

സ​മീ​പ വാ​സി​ക​ളി​ൽ ചി​ല​രാ​ണ് പ​ത്ത​നാ​പു​ര​ത്തെ ധ​ന്യ​യു​ടെ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​ത്. ഭ​യ​ന്നി​ട്ട് വീ​ട്ടു​കാ​രും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​ൻ ത​യ്യാ​റാ​യി​ല്ല. പ​ത്ത് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.​ധ​ന്യ​യു​ടെ അ​ഞ്ചു വ​യ​സ്സു​കാ​രി മ​ക​ൾ ഒ​പ്പ​മു​ണ്ട്. ഒ​ൻ​പ​തു വ​യ​സ്സു​കാ​രി​യാ​യ മ​ക​ൾ ഭ​ർ​തൃ ഗൃ​ഹ​ത്തി​ലാ​ണ്.

Related posts