അപകടങ്ങള്‍ വരുന്ന വഴി! യുവാവിനുണ്ടായ ദുരന്തത്തില്‍ പകച്ച് ഓണ്‍ലൈന്‍ ലോകം; വീഡിയോ കാണാം

southlive_2017-02_50726afe-24c4-4ed7-89bb-44d4ec0c35a0_VIALദൗര്‍ഭാഗ്യങ്ങളും അപകടങ്ങളും മരണവും ഏത് സമയത്ത് വേണമെങ്കിലും രംഗപ്രവേശം ചെയ്യാം. ഇത്തരത്തില്‍ ഒരു മനുഷ്യന്റെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നു വന്ന അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഓടുന്ന വാഹനത്തില്‍ നിന്ന് ടയര്‍ ഊരിപ്പോയാല്‍ ഉണ്ടാകാവുന്ന അപകടത്തേക്കുറിച്ചുള്ള സൂചനകള്‍ കൂടിയാണ് വീഡിയോയിലൂടെ ലഭിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ടയര്‍ ഊരിപ്പോയാല്‍ വണ്ടി അപകടത്തില്‍പെടും എന്നത് മാത്രമല്ല, ഊരിപ്പോകുന്ന ടയറും അപകടകാരിയായി മാറും എന്നാണ് വീഡിയോയിലെ സംഭവം വെളിപെടുത്തുന്നത്. വാഹനത്തില്‍ നിന്നും ഊരിത്തെറിച്ച ടയര്‍ ഒരു യുവാവിന്റെ ദേഹത്തേയ്ക്ക് പറന്നുചെന്ന് അയാളെ ഇടിച്ചു വീഴ്ത്തുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

പ്രധാന റോഡിന് കുറച്ചകലെയുള്ള വഴിയോരത്ത് കൂടി സുഹൃത്തിനൊപ്പം നടക്കുകയായിരുന്നു യുവാവ്. പൊടുന്നനെ ദൂരെ റോഡില്‍ നിന്നും പാഞ്ഞെത്തിയ ടയര്‍ യുവാവിനെ ഇടിച്ച് നിലത്ത് വീഴ്ത്തി. എന്താണ് നടക്കുന്നത് ചിന്തിക്കാന്‍ പോലും യുവാവിനും സുഹൃത്തിനും സമയം ലഭിച്ചില്ല. തലയ്ക്ക് പിന്നില്‍ ടയര്‍ ശക്തിയായി വന്നിടിച്ചതിന് പിന്നാലെ യുവാവ് ബോധരഹിതനായി. വഴിയോരത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വീഡിയോയില്‍ വൈറലായിരിക്കുന്നത്. തലയോട്ടിയില്‍ ക്ഷതമുണ്ടെങ്കിലും യുവാവ് ആരോഗ്യ നില വീണ്ടെടുക്കുകയാണെന്നാണ് വിവരം.

ടയര്‍ ഏത് വാഹനത്തിന്റേതാണെന്ന കാര്യം പുറത്തുവന്ന വീഡിയോയില്‍ വ്യക്തമല്ല. എന്‍ഡിടി ടെലിവിഷന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ 32 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. ഒരു ലക്ഷത്തോളം പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. അമ്പരപ്പോടെയാണ് പലരും വീഡിയോയുടെ കമന്റ് ബോക്‌സില്‍ പ്രതികരിച്ചിരിക്കുന്നത്. അപകടത്തെ അതിജീവിച്ച് യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതിലുളള ആശ്വാസവും യൂസര്‍മാരുടെ പ്രതികരണങ്ങളിലുണ്ട്. ഈ അപകടം ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ് എന്നാണ് ഭൂരിഭാഗമാളുകളുടേയും പ്രതികരണം.
https://youtu.be/o8dudmanph4

Related posts