അയൽവാസികൾ തമ്മിൽ തർക്കം; സ്കൂട്ടറിൽ ടിപ്പറിടിച്ച് യു​വാ​വി​നെ കൊന്ന സംഭവത്തിൽ പ്രതി ഉടൻ പിടിയിലായേക്കും

accident-Lഅ​തി​ര​പ്പി​ള്ളി: ആ​ന​മ​ല റോ​ഡി​ൽ വെ​റ്റി​ല​പ്പാ​റ പാ​ർ​ക്കി​നു സ​മീ​പം ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ലി​ടി​പ്പി​ച്ചു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി ലാ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.  ഇ​ന്ന​ലെ വൈ​കി​ട്ട് വെ​റ്റി​ല​പ്പാ​റ​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ മേ​ലൂ​ർ പ​ന്ത​ലാം​പാ​ടം പ​ല്ലി​ശ്ശേ​രി ജേ​ക്ക​ബ്ബി​ന്‍റെ മ​ക​ൻ ലി​ബി​ൻ (32) ആ​ണു മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ​ഹോ​ദ​ര​ൻ ലി​ന്‍റൊ ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ ണ്. ​ഇ​വ​ർ ഇ​ര​ട്ട​ക​ളാ​ണ്.

ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്.  വൈ​കി​ട്ട് നാ​ലു മ​ണി​യോ​ടെ പു​ളി​ങ്ക​ര​യി​ൽ ന​ട​ന്ന അ​ക്ര​മ​ത്തി​ന്‍റെ ബാ​ക്കി​യാ​ണു വെ​റ്റി​ല​പ്പാ​റ​യി​ൽ ന​ട​ന്ന​ത്രേ.  സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പ​റ‍​യു​ന്ന​ത് ഇ​ങ്ങ​നെ:   നേ​ര​ത്തെ വീ​ടു ജ​പ്തി ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ലി​ബി​നും ലി​ന്‍റൊ​യും കു​ടും​ബ​വും പു​ളി​ങ്ക​ര​യി​ൽ​നി​ന്നു മേ​ലൂ​രി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കീ​ട്ട് പു​ളി​ങ്ക​ര​യി​ലെ​ത്തി​യ ഇ​രു​വ​രും പ​ണ്ട​ത്തെ അ​യ​ൽ​വാ​സി​ക​ളാ​യ കോ​യി​ക്ക​ര സ​ണ്ണി​യെ മ​ർ​ദി​ക്കു​ക​യും അ​യാ​ളു​ടെ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ഹോ​ളോ ബ്രി​ക്സ് ക​ന്പ​നി ന​ട​ത്തു​ന്ന കു​റ്റി​ക്കാ​ട​ൻ പോ​ളി​യു​ടെ കാ​റി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ട്ട ഇ​വ​രെ ഒ​രു ടി​പ്പ​ർ ലോ​റി​യി​ൽ പി​ന്തു​ട​ർ​ന്ന സ​ണ്ണി​യും കൂ​ട്ട​രും  പാ​ഞ്ഞു​ചെ​ന്നു സ്കൂ​ട്ട​റി​ന്‍റെ പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ ടി​പ്പ​ർ ലോ​റി​യു​ടെ ചി​ല്ലു ത​ക​ർ​ന്നു. അ​പ​ക​ട​സ്ഥ​ല​ത്തു​നി​ന്നു കു​റ​ച്ചു ദൂ​രം മു​ന്നോ​ട്ട് ഓ​ടി​ച്ച ലോ​റി പി​ന്നീ​ട് ചി​ക്ലാ​യി​യി​ൽ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ഹ​ന​മ​മോ​ടി​ച്ചി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ട്ടു. സ​ണ്ണി​യാ​ണു ടി​പ്പ​ർ ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച അ​തി​ര​പ്പി​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

Related posts