യാത്രക്കാരെ കയറ്റനായി നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ ലോ​റി​യി​ടി​ച്ച് അപകടം; ലോറി ഡ്രൈവറും ക്ലീ​നറും മരിച്ചു; ബസ് യാത്രക്കാർക്ക് ആർക്കും പരിക്കില്ല

accident-lorry-lകു​റ​വി​ല​ങ്ങാ​ട്: യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് പി​ന്നി​ൽ മി​നി​ലോ​റി​യി​ടി​ച്ച് ലോ​റി ഡ്രൈ​വ​റും ക്ലീ​ന​റും മ​രി​ച്ചു.​ലോ​റി ഡ്രൈ​വ​ർ വ​യ​നാ​ട് ഗൂ​ഡ​ല്ലൂ​ർ മ​ച്ചി ക്കോ​ലി വ​ല​യോ​ലി​ൽ ആ​ന്‍​റ​ണി (36) ക്ലീ​ന​ർ തൃ​ശൂ​ർ മ​ണി​ത്ത​റ ജ​യ​ന്തി​നി​ല​യ​ത്തി​ൽ സൂ​ര്യ സു​ദ​ർ​ശ​ൻ (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ ആ​റോ​ടെ എം.​സി റോ​ഡി​ൽ കു​റ​വി​ല ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ബ​സ്‌‌​സ്റ്റാ​ൻ​ഡി​ന് മു​ൻ​പി​ലാ യി​രു​ന്നു അ​പ​ക​ടം. മു​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നും തി​രു​വ​ന്ത​പു​ര​ത്തേക്ക് ​പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് ലോ​റി​യി​ടി​ച്ച​ത്. തൃ​ശൂ​രി​ൽ നി​ന്ന് കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി​യി​ലേ​ക്ക് പൈ​പ്പു​മാ​യി പോ​കു​ക​യാ​യി​രു​ന്നു ലോ​റി. അ​പ​ക​ട​വി​വ​ര മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​രും പോ​ലീസും ​ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ ത്ത​നം ന​ട​ത്തി​യ​ത്.

ലോ​റി​യു​ടെ വാ​തി​ലി​ന്‍​റെ പൂ​ട്ടു​തു​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നാ​ൽ ലോ​റി പൊ​ളി​ച്ചാ​ണ് ഇ​രു​വ​രേ​യും പു​റ​ത്തെ​ടു​ത്ത​ത്. കു​റ​വി​ല​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ഇ​രു​വ​രു​ടേ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ൻ​ഭാ​ഗം ത​ക​ർ​ന്ന് ഇ​രി​പ്പി​ട​ങ്ങ​ൾ തെ​ന്നി​മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്കു പ​രു​ക്കേ​റ്റി​ട്ടി​ല്ല. ഇ​വി​ടെ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ ബ​സി​ൽ ക​യ​റി​ക്കൊ​ണ്ടി​രി​ക്ക​വേ​യാ​യി​രു​ന്നു അ​പ​ക​ട​മെ​ങ്കി​ലും അ​വ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ലോ​റി​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

Related posts