എടാ ഡാഷ് മോനെ ബല്‍റാമാ… നീ എകെജിയെ കമ്മിയെന്ന് വിളിക്കാന്‍ ആയോ, നീ ആരെടാ… ഫേസ്ബുക്കില്‍ ബല്‍റാമിനെ തെറിവിളിച്ച് നടന്‍ ഇര്‍ഷാദ്, നടനെതിരേ പ്രതിഷേധം പുകയുന്നു

കോണ്‍ഗ്രസ് നേതാവും തൃത്താല എംഎല്‍എയുമായ വി.ടി. ബല്‍റാമിനെ വൃത്തികെട്ട ഭാഷയില്‍ അധിക്ഷേപിച്ച് നടന്‍ ഇര്‍ഷാദ്. ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിലെത്തിയാണ് ഇര്‍ഷാദും കൂടെയുള്ള രണ്ടുപേരും ബല്‍റാമിനെ സഭ്യമല്ലാത്ത ഭാഷയില്‍ അധിക്ഷേപിച്ചത്. ബല്‍റാമിനെ ഞാന്‍ തെറിവിളിച്ച സംഭവത്തില്‍ കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു- ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നത് ഇങ്ങനെ. ഇതിനു മുമ്പ് നടന്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിപിഎം അംഗങ്ങള്‍ ബല്‍റാമിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി വീഡിയോയെ ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസുകാര്‍ നടനെ തെറിവിളിക്കാനാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ഇര്‍ഷാദ് മദ്യലഹരിയിലാണ് ബല്‍റാമിനെ അധിക്ഷേപിക്കുന്നതെന്നാണ് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്. അതേസമയം, നടനെതിരേ തെറിവിളികളും ഉയരുന്നുണ്ട്.

Related posts