Set us Home Page

പലരും ചോദിക്കാറുണ്ട്, സീരിയലുകളില്‍ എന്തിനാണ് വേലക്കാരിക്ക് മേക്കപ്പെന്നും കുശുമ്പും കുന്നായ്മയുമൊക്കെ കാണിക്കുന്നതെന്നും! ഇതിനെല്ലാം ഉത്തരം ഒന്നേയുള്ളൂ; സീരിയല്‍ താരം സംഗീത പറയുന്നു

സിനിമയെ അപേക്ഷിച്ചുനോക്കുമ്പോള്‍ സീരിയലുകളോട് പൊതുവേ ആളുകള്‍ക്ക് പുശ്ചമാണ്. അമിതമായ മേക്കപ്പും വളരെ ദുര്‍ബലമായ കഥാതന്തുവുമൊക്കെയുള്ള സീരിയലുകള്‍ കാണുന്നത് വെറും സമയം പാഴാക്കലാണെന്നും പൊതുവേ പറയപ്പെടുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച്, അതായത്, സീരിയലുകളെക്കുറിച്ച് ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ് സീരിയല്‍ താരം സംഗീത. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പലരും പല ടോക് ഷോകളിലും എന്നോട് അമ്മായിഅമ്മ-മരുമകള്‍ പോര്, അസൂയ തുടങ്ങി നിരവധി നെഗറ്റീവ് കാര്യങ്ങള്‍ എന്തിനാണ് സീരിയലുകളില്‍ കാണിക്കുന്നത് എന്ന് ചോദിക്കാറുണ്ട്. പക്ഷേ ഇതിന് വ്യക്തമായ മറുപടിയുണ്ട്. ഇത് ഒരു സര്‍ക്കിളാണ.് ഉദാഹരണമായി ടി വി കൊച്ചുബാവയുടെ ഒരു കൃതിയെടുത്ത് മനോഹരമായി വിഷ്വലൈസ് ചെയ്ത് അത് ടിവിയില്‍ സംപ്രേഷണം ചെയ്താല്‍ വ്യൂവേഴ്സിനെ കിട്ടില്ല.

റേറ്റിങ് ഉള്ള പരിപാടികള്‍ക്ക് എത്ര പരസ്യങ്ങള്‍ കൊടുക്കാനും മാര്‍ക്കറ്റിങ് ഏജന്‍സികള്‍ തയ്യാറാണ്. അതാണ് ചാനലിന്റെ വരുമാനം. മാര്‍ക്കറ്റിങ് ഡിവിഷന്‍ നോക്കുന്നത് അത് വില്‍ക്കാന്‍ പറ്റുമോ എന്നതാണ്. അപ്പോള്‍ റേറ്റിങ് കൂട്ടാനായി ഇത്തിരി സെന്റിമെന്‍സ് കൂട്ടിക്കോ സ്പൈസി ആകട്ടെ എന്നൊക്കെ ആവശ്യമുണരും. അങ്ങനെ ചെയ്യുമ്പോള്‍ റേറ്റിങ് കൂടുന്നുമുണ്ട്. സീരിയലിന്റെ പ്രേക്ഷകര്‍ക്കാവശ്യവും അതാണ്.

സീരിയല്‍ കാണുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ ഇരിക്കുന്നത് നല്ല സാരിയും പൊട്ടും വളയുമൊക്കെ കാണാനാണ്. ചിലര്‍ ചോദിക്കുന്നത് അടുക്കളയില്‍ നില്‍ക്കുന്ന വേലക്കാരിക്കൊക്കെ എന്തിനാണ് ലിപ്സ്റ്റിക്കും വലിയ പൊട്ടുമൊക്കെ എന്ന്. എന്നാല്‍ ടെലിവിഷന്‍ മീഡിയയില്‍ ലോജിക്ക് നോക്കി അടുക്കളയില്‍ നില്‍ക്കുന്ന വേലക്കാരിയെ കരിപുരണ്ട വസ്ത്രങ്ങളും മേക്കപ്പില്ലാതെയുമൊക്കെ അവതരിപ്പിച്ചാല്‍ കാണാനാരും ഉണ്ടാവില്ല. സംഗീത പറയുന്നു.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS