നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു! ജനപ്രിയ നടിയുടെ കൂടുമാറ്റം എതിരാളികള്‍ക്ക് വെല്ലുവിളിയാവും…

 

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നു. 2013ല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെ വ്യാഴാഴ്ചയായിരുന്നു ഭാവനയുടെ മനംമാറ്റം. ഭാവനയുടെ കൂറുമാറ്റം ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു. ത്രിപുരയിലെ പ്രമുഖരായ പല നേതാക്കളും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുനില്‍ ദേവ്ധര്‍ പ്രസ്താവിച്ചിരുന്നു.

 

 

Related posts