നായിക പദവി ലഭിക്കുന്നത് തൊലിവെളുപ്പുള്ള സ്ത്രീകള്‍ക്ക് മാത്രം; നടന്മാരില്‍ നിന്നും ലൈംഗിക ആക്രമണം ഉണ്ടായിട്ടുണ്ട്; പീഡന വിവരങ്ങള്‍ വെളിപ്പെടുത്തി നടി പാര്‍വതി

parvathyപ്രമുഖ മലയാളം നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം പല നടിമാരും സിനിമാ മേഖലയില്‍ നിന്ന് തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവിലായി തനിക്കും ഇതേ രീതിയിലുള്ള അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത് മലയാളത്തിലെ യുവനടികള്‍ ഏറ്റവും ശ്രദ്ധേയയായ പാര്‍വ്വതിയാണ്.സിനിമയില്‍ തന്റെ സഹപ്രവര്‍ത്തകരായിരുന്നവരാണ് തന്നോട് ഇങ്ങനെ ചെയ്തതതെന്നും നടി പറയുന്നു.

കൊച്ചിയില്‍ യുവനടി ആകമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ലൊക്കേഷനിലായിരുന്നു. വളരെ സന്തോഷത്തോടെ അഭിനയിക്കേണ്ട ഒരു സീനാണ് ചെയ്യേണ്ടിയിരുന്നത്. തനിക്ക് അഭിനയിക്കണമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആരും സഹായിക്കാനില്ലാത്ത അവരുടെ അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാതെ സഹായത്തിന് ആവശ്യപ്പെടുന്ന ആ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ള ആളാണ് താനുമെന്നും പാര്‍വ്വതി പറയുന്നു. ശരീശം ഇങ്ങനെയായതുകൊണ്ട് ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ. അത് ചെയ്തവര്‍ കുറ്റവാളികളാണ്.

പക്ഷെ താനൊരു ഇരയല്ല. താനതില്‍ നിന്ന് പുറത്ത് കടന്നു. ആരോടും പറയാതിരുന്നത് കൊണ്ടാണ് അന്നത് സാധിച്ചതെന്നും പാര്‍വ്വതി പറഞ്ഞു. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍. ആരുടെയും പേരുകള്‍ തുറന്നു പറഞ്ഞ് അവരെ ശിക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ഇത്തരം സംഭവങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ഇക്കാര്യം സ്ത്രീ സമൂഹത്തെ അറിയിക്കേണ്ട ബാധ്യതയുണ്ടെന്നും നടി പറയുന്നു. പീഡനത്തിനിരയായത് തുറന്ന് പറയുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു.മലയാളസിനിമയില്‍ വംശീയതയും സവര്‍ണ മനോഭാവവും ഉണ്ടെന്നും പാര്‍വ്വതി പറഞ്ഞു.

ഹോളിവുഡില്‍ പോലും വംശീയത ഉള്ളതായി നമ്മള്‍ പറയുന്നുണ്ട്. നമ്മുടെ സിനിമയില്‍ തന്നെ നോക്കിയാലും വംശീയത കാണാന്‍ സാധിക്കും. എന്തുകൊണ്ടാണ് നമ്മള്‍ സമൂഹത്തിലെ ഉപരി വര്‍ഗത്തിന്റെ അഭിരുചിക്കനുസരിച്ച് സിനിമകള്‍ ചെയ്യുന്നെതെന്ന് പാര്‍വ്വതി ചോദിച്ചു. വംശീയതയും വര്‍ണവെറിയും ഏറ്റവും കൂടുതലുള്ളത് സ്ത്രീ കഥാപാത്രങ്ങളിലേക്കെത്തുമ്പോഴാണെന്ന് പാര്‍വ്വതി പറയുന്നു. തൊലിവെളുപ്പുള്ള സ്ത്രീകള്‍ക്ക് മാത്രം നായിക പദവി ലഭിക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്. കമ്മട്ടിപ്പാടം സിനിമയില്‍ വിനായകന്‍ ചെയ്തതുപോലെയുള്ള ഒരു സ്ത്രീ കഥാപാത്രം ഉണ്ടാകാത്തതിന് കാരണം ഇതാണെന്നും പാര്‍വതി പറയുന്നു.

Related posts