നിര്‍മാതാവുമായി ബന്ധം, ഈ പറക്കുംതളികയുടെ തമിഴ് റീമേക്കിലെ നായിക രാധയ്ക്കു വധഭീഷണി

d-2മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഈ പറക്കുംതളികയുടെ തമിഴ് റീമേക്കിലെ നായിക രാധയ്ക്ക് വധഭീഷണി. ഫോണില്‍ വിളിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന കാര്യം നടി തന്നെയാണ് വ്യക്തമാക്കിയത്. പോലീസില്‍ പരാതിയും നല്കി. മുനിവെല്‍ എന്ന നിര്‍മാതാവില്‍ നിന്നും വിട്ടു നിന്നില്ലെങ്കില്‍ കൊല്ലും എന്നാണ് ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. വിവാഹിതനായ ഈ നിര്‍മാതാവുമായി നടിക്ക് ബന്ധമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മലയാളത്തില്‍ നിത്യദാസ് ചെയ്ത നായികവേഷം തമിഴില്‍ സുന്ദര ട്രാവല്‍സായപ്പോള്‍ ചെയ്തത് രാധയാണ്.

ഇപ്പോഴത്തെ ഭീഷണിക്കു പിന്നില്‍ തന്റെ പഴയ കാമുകനായ ഫൈസുല്‍ ആണെന്നാണ് രാധ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫൈസുല്‍ എന്ന ആള്‍ ചതിച്ചു എന്ന് പറഞ്ഞ് നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആറ് മാസം ഒരുമിച്ച് ജീവിച്ച ഫൈസുല്‍, ഇപ്പോള്‍ തന്റെ സ്വാകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു അന്ന് നടിയുടെ പരാതി. അന്ന് നടിയുടെ സ്വകാര്യ വീഡിയോ പുറത്തായിരുന്നു.

Related posts