ഒറിജിനാലിറ്റിക്കായി ഷൂട്ടിംഗിനിടെ നടിയുടെ വസ്ത്രം വലിച്ചുകീറി, സംവിധായകനൊപ്പം സിനിമയുടെ ഹാര്‍ഡ് ഡിസ്കും കോടതിയില്‍, നടിയോട് പറയാതെ വസ്ത്രം കീറിയതിനു പിന്നില്‍ ഗൂഢാലോചന

actorഷൂട്ടിംഗിനിടെ നടിയുടെ വസ്ത്രം വലിച്ചുകീറിയ സംഭവം കോടതിയില്‍. ഷൂട്ടിങ് സമയത്ത് വസ്ത്രം വലിച്ചുകീറിയെന്നും ഇതു ചിത്രീകരിച്ചെന്നും നടി കോടതിയില്‍ കേസ് നല്‍കിയിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ ‘ദൈവം സാക്ഷി’ എന്ന സിനിമയാണ് വിവാദത്തില്‍പ്പെട്ടത്. മേയിലാണ് കേസിന് അടിസ്ഥാനമായ സംഭവം നടക്കുന്നത്. തിരക്കഥയില്‍ എഴുതിയിരുന്ന സീനാണെന്നും തിരക്കഥ വായിച്ചു നടി സമ്മതം നല്‍കിയതാണെന്നുമാണു സംവിധായകന്റെ വാദം. എന്നാല്‍, ഈ സീന്‍ സ്ക്രിപ്റ്റില്‍ ഇല്ലായിരുന്നു. റിയാലിറ്റിക്കു വേണ്ടി ആയിരുന്നു ഇത് ചിത്രീകരിച്ചതെന്നുമായിരുന്നു സംവിധായകന്റെ വാദം. വസ്ത്രം വലിച്ചു കീറുന്ന സീന്‍ തിരക്കഥ പറഞ്ഞു കൊടുത്തപ്പോള്‍ ഇല്ലായിരുന്നെന്നും വസ്ത്രം വലിച്ചു കീറുന്ന വിവരം തന്നോട് മുന്‍കൂട്ടി പറഞ്ഞിരുന്നില്ലെന്നുമാണ് നടി പരാതിപ്പെട്ടത്.

പടിഞ്ഞാറേ കോടികുളത്തുള്ള വിദേശിയായ മലയാളിയുടെ വീട്ടില്‍ രാത്രി നടന്ന ചിത്രീകരണത്തിന്റെ ഇടയില്‍ നടിയുടെ വസ്ത്രം നായകന്‍ വലിച്ചു കീറി. ഇതേ തുടര്‍ന്ന് സിനിമയുടെ സംവിധായകന്‍ കൂടിയായ നായകനെതിരെ തൊടുപുഴ കാളിയാര്‍ പോലീസില്‍ നടി പരാതി നല്‍കി. സിനിമയുടെ ഹാര്‍ഡ് ഡിസ്ക് എഡിറ്റിംഗിനും മറ്റുമായി ഔട്ട്‌ഡോര്‍ വര്‍ക്കുകള്‍ ചെയ്ത കമ്പനിയുടെ സ്റ്റുഡിയോയില്‍ തന്നെയാണ് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ ഹാര്‍ഡ് ഡിസ്ക് പരിശോധിച്ചപ്പോള്‍ ഇതിലെ പല പ്രധാനപ്പെട്ട ദൃശ്യങ്ങളും ഡാമേജ് ആയതായി കണ്ടെത്തി. ഇതേത്തുടര്‍ന്നാണു പ്രശ്‌നങ്ങളുടെ തുടക്കം.

ഈ രംഗമടക്കമുള്ളവ എഡിറ്റിങ് സ്റ്റുഡിയോക്കാര്‍ മനപ്പൂര്‍വം നശിപ്പിച്ചു കളഞ്ഞെന്നാണു പരാതി. സ്റ്റുഡിയോയിലെത്തി ഹാര്‍ഡ് ഡിസ്ക് കൈവശപ്പെടുത്തിയതിനു സംവിധായകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഹാര്‍ഡ് ഡിസ്ക് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഹാര്‍ഡ് ഡിസ്ക് സംവിധായകനു തിരിച്ചു നല്‍കാന്‍ കോടതി ഉത്തരവായിട്ടുണ്ട്. എസ്ക്വയര്‍ ഫിലിംസിന്റെ ബാനറില്‍ സ്‌നേഹജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൈവം സാക്ഷി.

Related posts