സ്‌കൈപ്പ് വഴി ഇന്റര്‍വ്യൂ ഉണ്ടോ ? എങ്കില്‍ ആധാര്‍ എടുത്തു വച്ചോളൂ

aadhar600മുംബൈ: വീഡിയോ ചാറ്റിംഗ് ആപ്പായ സ്‌കൈപ്പുവഴിയുള്ള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി. മൈക്രോസോഫ്റ്റ് മേധാവി സത്യാ നാദല്ലയാണ് ഇക്കാര്യം അറിയിച്ചത്. അഭിമുഖത്തില്‍ പങ്കെടുക്കുന്ന ആളെ തിരിച്ചറിയാനാണിതെന്നും ആധാര്‍ നമ്പര്‍ നല്‍കിയതിനു ശേഷം ആധാര്‍ വേരിഫൈഡ് സ്‌കൈപ്പ് ചാറ്റ് കഴിയുമ്പോള്‍ വിവരങ്ങള്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വേഗത കുറഞ്ഞ നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കാന്‍ വേണ്ടി സ്‌കൈപ്പ് ലൈറ്റ് ആപ്പും സത്യ നാദെല്ല അവതരിപ്പിച്ചു. മൈക്രോസോഫ്റ്റിന്റെ ഇ പ്രമാണും ലിങ്ക്ഡ് ഇന്നും ഉപയോഗിച്ച് തൊഴിലന്വേഷകര്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കാനുള്ള വഴിയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Related posts