റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ആദി, നേട്ടങ്ങള്‍ ഇങ്ങനെ

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയ ആദി റിക്കാര്‍ഡ് കളക്ഷനിലേക്ക്. പല സൂപ്പര്‍ താരങ്ങളും ഇതുവരെ കടക്കാത്ത 35 കോടി ക്ലബ്ബിലാണ് ആദി കയറിക്കൂടിയത്.

വെറും 25 ദിവസം കൊണ്ടാണ് ഈ നേട്ടം. ഒരു പുതുമുഖനായകന്റെ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. 13000 ഷോകള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിലൊന്നായി മാറാനും ആദിക്ക് കഴിഞ്ഞു. ഇതും റെക്കോര്‍ഡാണ്.

കൊച്ചിയിലെ മള്‍ട്ടിപ്ലക്സുകളില്‍നിന്ന് മാത്രം ഒരുകോടി തികച്ചതും റെക്കോര്‍ഡുതന്നെ. ഇക്കൊല്ലത്തെ ഏറ്റവും വലിയ വിജയവും പ്രണവ് മോഹല്‍ലാല്‍ തന്റെ പേരിലാക്കി. മൂന്നൂറിലേറെ തിയേറ്ററുകളിലാണ് ആദി പ്രദര്‍ശനത്തിനെത്തിയത്. ഇരുന്നൂറും കേരളത്തില്‍ത്തന്നെ. വിദേശത്തും മികച്ച കളക്ഷനും പ്രതികരണവും സിനിമയ്ക്ക് ലഭിച്ചു

Related posts