ആദി” വിറ്റുപോയത് 6 കോടിക്ക്

സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളോട് മത്സരിക്കാന്‍ ഒരുങ്ങി ആദി. ചിത്രത്തിന് 6 കോടി രൂപയാണ് സാറ്റ് ലൈറ്റ് തുകയായി ലഭിച്ചിരിക്കുന്നത്. ഒരു പുതുമുഖ നായകന്റെ ചിത്രം ആദ്യമായാണ് എത്രയും വലിയ തുകയ്ക്ക് വിറ്റുപോകുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. ആദിയുടെ സാറ്റ് ലൈറ്റ് അവകാശം അമൃത ടിവി യാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം ഒരു ഇമോഷണല്‍ ത്രില്ലെര്‍ ആണ്. ീൊല ഹശല െരമി യല റലമറഹ്യ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. ജീത്തു ജോസഫിന്റെ 9 മത്തെ ചിത്രമാണ് ആദി. ബാലതാരമായാണ് പ്രണവ് സിനിമ രംഗത്ത് എത്തുന്നത്. ഒന്നാമന്‍, പുനര്‍ജനി എന്നി ചിത്രങ്ങളില്‍ പ്രണവ് അഭിനയിച്ചിട്ടുണ്ട്.പുനര്‍ജനിയിലെ അഭിനയത്തിന് 2002 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട് പ്രണവിന്. ലൈഫ് ഓഫ് ജോസുട്ടീ , പാപനാശം എന്നി ചിത്രങ്ങളില്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലെന, അനുശ്രീ, അതിഥി രവി ,സിജു വില്‍സണ്‍,ഷറഫുദ്ദീന്‍, നോബി, ടോണി ലൂക്ക്, സിദ്ദീഖ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്.

 

Related posts