പശുക്കള്‍ മാത്രമായിരുന്നില്ല യോഗിയുടെ ഓമനമൃഗങ്ങള്‍! ആദിത്യനാഥ് തികഞ്ഞ ഒരു മൃഗസ്‌നേഹി! യുപി മുഖ്യമന്ത്രിയുടെ മൃഗസ്‌നേഹം തുളുമ്പുന്ന ചിത്രങ്ങള്‍ വൈറല്‍

21-1490090136-animal-p-210317ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ യോഗി ആദിത്യനാഥിനെ തെല്ലൊരു ഭയത്തോടെയും അതിനേക്കാളുപരി ആകാംക്ഷയോടെയുമാണ് രാജ്യം മുഴുവന്‍, പ്രത്യേകിച്ച് രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ വീക്ഷിക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതുപോലെ ഒരു വില്ലന്‍ പരിവേഷം മാത്രമല്ല ആദിത്യനാഥിന് ഉള്ളതെന്ന് തെളിയിക്കുകയാണ് ആദിത്യനാഥിന്റേതായി പുറത്തുവരുന്ന വിശേഷങ്ങള്‍. ഒരു തികഞ്ഞ മൃഗസ്‌നേഹിയാണ് ആദിത്യനാഥ്.

index-7

അജയ് സിംഗ് ബിസ്ത് എന്ന പേരിലറിയപ്പെട്ടിരുന്ന ആദിത്യനാഥ് തന്റെ ഇരുപത്തൊന്നാം വയസില്‍ കുടുംബജീവിതം അവസാനിപ്പിച്ചിറങ്ങി. പിന്നീട് ഭക്തി മാര്‍ഗത്തിലേക്ക് തിരിയുകയായിരുന്നു അദ്ദേഹം. ഗണിതശാസ്ത്രത്തില്‍ ഡിഗ്രിയുമുണ്ട്. പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്ന മൃഗങ്ങളെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന മൃഗങ്ങളെയും സംരക്ഷിക്കുന്ന ശീലം ആദിത്യനാഥിന്റെ കുടുംബാംഗങ്ങള്‍ക്കുണ്ടായിരുന്നു. ഇതാണ് ആദിത്യനാഥിനെ ഒരു തികഞ്ഞ മൃഗസ്‌നേഹിയാക്കി മാറ്റിയത്. ഗോമാതാവിനോടുള്ള അദ്ദേഹത്തിന്റെ ഭക്തിയും സ്‌നേഹവും എല്ലാവര്‍ക്കും അറിവുള്ളതാണ്. ആദിത്യനാഥ് പശുക്കള്‍ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നുമുണ്ട്. രാവിലെ യോഗ അനുഷ്ഠിച്ചതിനുശേഷം അദ്ദേഹം നേരെ പോകുന്നത് ഗോശാലയിലേക്കാണ്. അവിടെ ഏതാനും സമയം പശുക്കള്‍ക്കൊപ്പം ചെലവഴിക്കും.

yogi_adityanath_lavish_li

പശുക്കള്‍ക്ക് ആവശ്യത്തിന് ഭക്ഷണം കൊടുത്തതിനുശേഷം മാത്രമെ അദ്ദേഹം ഭക്ഷണം പോലും കഴിച്ചിരുന്നുള്ളു. എന്നാല്‍ പശുക്കളില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ മൃഗസ്‌നേഹം എന്നാണറിയുന്നത്. ഗോരഖ്‌നാഥിലെ ആശ്രമത്തിലേക്ക് കടന്നു ചെല്ലുമ്പോഴെ ചുറ്റുംകൂടും, അദ്ദേഹം ദത്തെടുത്ത പലവിധ മൃഗങ്ങള്‍. ഒരു കടുവക്കുട്ടിയെ അദ്ദേഹം കൈയിലെടുത്ത് ഓമനിക്കുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഏതാനും നാളുകള്‍ ആശ്രമത്തില്‍ വളര്‍ത്തിയതിനുശേഷം വനംവകുപ്പിന് കൈമാറുകയായിരുന്നു കടുവക്കുട്ടിയെ. മിണ്ടാപ്രാണികളായ മൃഗങ്ങളോട് അദ്ദേഹം കാണിക്കുന്ന സ്‌നേഹവും കരുണയും അദ്ദേഹത്തിന്റെ സുമനസിനെയാണ് തുറന്നു കാട്ടുന്നതെന്നാണ് ആദിത്യനാഥിന്റെ അനുയായികള്‍ വാദിക്കുന്നത്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ വില്ലനല്ല ആദിത്യനാഥെന്നും അവര്‍ സ്ഥാപിക്കുന്നു.

yogi_adityanath_up_cm_mod

Related posts