അ​റി​വും അ​ക്ഷ​ര​വും ആ​ർ​ജ്ജി​ക്കാ​ൻ പ്രായം ഒ​രു ത​ട​സ​മ​ല്ല;  ആ​ദി​വാ​സി സാ​ക്ഷ​ര​താ​ക്ലാ​സി​ൽ 70 കഴിഞ്ഞവർ 46 പേ​ർ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ സാ​ക്ഷ​ര​താ മി​ഷ​ൻ 300 കോ​ള​നി​ക​ളി​ൽ ആ​രം​ഭി​ച്ച ആ​ദി​വാ​സി സാ​ക്ഷ​ര​താ ക്ലാ​സു​ക​ളി​ൽ എ​ത്തു​ന്ന​തി​ൽ 46 പേ​ർ എ​ഴു​പ​ത് വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ. അ​റി​വും അ​ക്ഷ​ര​വും ആ​ർ​ജ്ജി​ക്കാ​ൻ വ​യ​സ് ഒ​രു ത​ട​സ​മ​ല്ലാ എ​ന്ന് ഉ​റ​ക്കെ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ഇ​വ​ർ. അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്പാ​ടി​ക്കു​ന്ന് കോ​ള​നി​യി​ൽ പ​ഠി​പ്പി​ക്കു​ന്ന ആ​ദി​വാ​സി ഇ​ൻ​സ്ട്ര​ക്ട​ർ നി​ര​ക്ഷ​ര​രാ​യ വ​ല്യ​ച്ഛ​നെ​യും വ​ല്യ​മ്മ​യെ​യും അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഒ​ന്നി​ച്ചി​രു​ത്തി പ​ഠി​പ്പി​ക്കു​ന്നു.

വേ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 92 കാ​രി​യാ​യ ക​റു​ത്ത​മ്മ​യും നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ തൊ​ണ്ണൂ​റു​കാ​രി​യാ​യ ച​വി​ലി​യും ക​ണി​യാ​ന്പ​റ്റ​യി​ലെ 88 കാ​രി​യാ​യ മൊ​ര​ത്തി​യും 80 കാ​രി​യാ​യ വെ​ള്ള​ച്ചി​യും ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ 82 കാ​ര​നാ​യ വേ​ല​നും കി​ട്ട​യ്യ​നും 80 കാ​രി​യാ​യ കെ​ന്പ​യ​മ്മ​യും നൂ​ൽ​പ്പു​ഴ​യി​ലെ എ​ന്പ​തു​കാ​രി​യാ​യ ചു​ണ്ട​യും ജി​ല്ല​യി​ലെ മു​തി​ർ​ന്ന പ​ഠി​താ​ക്ക​ളി​ൽ ചി​ല​ർ മാ​ത്രം.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ് ക്ലാ​സു​ക​ൾ. പ​രി​ശീ​ല​നം ല​ഭി​ച്ച ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​ണ് ക്ലാ​സെ​ടു​ക്കു​ന്ന​ത്. 600 ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രി​ൽ 300 ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. നോ​ട്ട്ബു​ക്ക്, സ്ലേ​റ്റ്, പെ​ൻ​സി​ൽ, പേ​ന, ബോ​ർ​ഡു​ക​ൾ, ചാ​ർ​ട്ടു​ക​ൾ എ​ന്നി​വ വ്യ​ക്തി​ക​ളും സം​ഘ​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്നു.

മി​ക്ക പ​ഠി​താ​ക്ക​ളും അ​ക്ഷ​ര​ങ്ങ​ൾ എ​ഴു​താ​ൻ പ​ഠി​ച്ചു. മി​ക്ക ക്ലാ​സു​ക​ൾ​ക്കും പ​ഠി​താ​ക്ക​ൾ​ക്ക് ചാ​യ​യും ബി​സ്ക്ക​റ്റും പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്നു​ണ്ട്. പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി ദേ​ശീ​യ ഗാ​ന​ത്തോ​ടെ ക്ലാ​സു​ക​ൾ അ​വ​സാ​നി​ക്കും.
ഈ ​കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​വും കോ​ള​നി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ഠ​ന​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യ സം​ഘാ​ട​ക സ​മി​തി ജി​ല്ലാ ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യ സം​ഘാ​ട​ക സ​മി​തി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​യ​ർ​മാ​നാ​യ സം​ഘാ​ട​ക സ​മി​തി ന​ഗ​ര​സ​ഭാ ത​ല​ത്തി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ന്നു. ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ കോ-​ഓ​ഡി​നേ​റ്റ​ർ സി.​കെ. പ്ര​ദീ​പ് കു​മാ​ർ, ആ​ദി​വാ​സി സാ​ക്ഷ​ര​താ പ്ര​ത്യേ​ക കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു, കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ്വ​യാ നാ​സ​ർ എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Related posts