പീഡിപ്പിച്ചവര്‍ ആരുമായിക്കൊള്ളട്ടെ എന്തിന് അവരുടെ കാലുതടവാന്‍ ആ മുറികളില്‍ പോയി; രക്ഷപ്പെടാന്‍ സാഹചര്യമുണ്ടായിട്ടും മറ്റാവശ്യങ്ങള്‍ക്കായി മനപൂര്‍വം വഴങ്ങുന്നവരെ വിളിക്കുന്നത് മറ്റൊരുപേരാണ്; സരിതാക്കേസില്‍ അഡ്വ.വിമലയ്ക്ക് പറയാനുള്ളത്…

മലയാളി സ്ത്രീയെ വ്യത്യസ്ഥയാക്കുന്നത് അവരുടെ പരിശുദ്ധിയാണ്. പീഡിപ്പിച്ചവര്‍ ആരോ ആയി കൊള്ളട്ടെ എന്തിന് അവരുടെ കാലുകള്‍ തടവുവാന്‍ അവര്‍ ആ മുറികളില്‍ പോയി? എന്തുകൊണ്ട് പീഡനം നടന്നയുടന്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചില്ല. എന്തുകൊണ്ട് അത് അംഗീകരിച്ച് വേടന്മാരുടെ മുമ്പിലേയ്ക്ക് വീണ്ടും ചെന്നു?ഇവയൊക്കെ ഏതൊരു മലയാളി പെണ്ണിന്റെയും ന്യായമായ സംശയങ്ങളാണ്. അനുവാദമില്ലാതെ സ്ത്രീത്വത്തിനു മേല്‍ നടത്തുന്നഏതു കൈയ്യേറ്റവും ചെറുക്കുവാന്‍ നമ്മുടെ നാട്ടില്‍ നിയമങ്ങളുണ്ട്. നിസ്സാരം തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതായി, സ്ത്രീയില്‍ ഒരു തോന്നല്‍ ഉളവായാല്‍ മതി അവള്‍ക്ക് നിയമ പരിരക്ഷ നേടാം പരാതിപ്പെടാം ഇതാണ് ഇന്ത്യന്‍ നിയമ വ്യവസ്ഥ എന്നിരിക്കെ എന്തുകൊണ്ട് ഈ പീഡനം മുഴുവന്‍ അവര്‍ സഹിച്ചു. ചോദ്യം ചോദിക്കുന്നത് പ്രമുഖ അഭിഭാഷകയായ അഡ്വ.വിമലയാണ്. വിമല സോളാര്‍ കേസിലെ പീഡനാരോപണങ്ങളെക്കുറിച്ച് പറയുന്നതിങ്ങനെയാണ്.

വ്യവസ്ഥകളില്ലാതെ സ്വന്തം ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ നിയമ പ്രകാരം ആരോപണം ഉന്നയിക്കുന്ന വ്യക്തിയുടെ വിശ്വാസ്യത കോടതിയില്‍ നിസംശയം തെളിയിക്കപ്പെടേണ്ടതാണ്. വിശ്വാസ യോഗ്യമായതാണോ പരാതിക്കാരി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ എന്നുള്ളത് പ്രധാനകാര്യമായി കോടതി പരിഗണിക്കുകയും വേണം. സ്വാര്‍ഥലാഭങ്ങള്‍ക്കായി സ്വന്തം മാനത്തിനു വിലപേശാന്‍ ഇനിയൊരു മലയാളി സ്ത്രീ മുതിരരുത്. തലകുനിക്കേണ്ടി വന്നത് ഞാന്‍ അടങ്ങുന്ന മലയാളി സ്ത്രീത്വത്തിനാണ്. സ്വന്തം ചാരിത്ര്യത്തെ ജീവനേക്കാള്‍ വിലപ്പെട്ടതായി കരുതുന്ന മലയാളി സ്ത്രിത്വം. ഒറ്റപ്പെട്ട പീഡനങ്ങളോ ആക്രമണങ്ങളോ നമ്മുടെ നാട്ടില്‍ നടന്നാല്‍ അവ പ്രത്യേക സാഹചര്യങ്ങളിലാണെങ്കില്‍ ( പ്രമുഖ നടിയുടെ പീഡന കേസ് പോലുള്ളവ) ശിക്ഷിക്ക പ്പെടേണ്ടത് തന്നെയാണ്. മേല്‍ സൂചിപ്പിച്ച കേസിലുള്‍പ്പെട്ട നിരാലംബമായ സാഹചര്യമല്ല പരാതിക്കാരിക്കുണ്ടായത്.

രണ്ടപ്പെടാന്‍ വേണ്ടത്ര സാഹചര്യങ്ങളുണ്ടായിട്ടും പണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി സ്വന്തം ശരീരം അടിയറവുവെയ്ക്കുന്നവരെ പരമ്പരാഗതമായി വേശ്യാസ്ത്രീകള്‍ എന്നാണു വിളിക്കാറ്. ഇപ്രകാരം താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി കമ്പനിയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനുള്ള മാര്‍ഗമായാണ് പരാതിക്കാരി തന്റെ മുന്‍ ലൈംഗിക വേഴ്ചകളെ വിലയിരുത്തിയിരിക്കുന്നത്. അങ്ങിനെയെങ്കില്‍ കടകെണിയിലായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഇനി മുതല്‍ വേശ്യാലയം തുടങ്ങാം എന്നു വരും.

പരാതിയുടെ ഗൗരവം ചോരുന്നത് വര്‍ഷങ്ങളായി പരാതിപ്പെടാത്തതിനാലും സാക്ഷി വഞ്ചനാക്കുറ്റം ആരോപിക്കപ്പെട്ട മറ്റു ക്രിമിനല്‍ കേസുകളിലെ പ്രതിയായതിനാലും ആണ്. കോടതിക്കു മുമ്പില്‍ ക്രിമിനല്‍ നിയമസംഹിതയില്‍ തന്നെയാണ്. മാത്രമല്ല കമ്പനി പ്രതിസന്ധിയിലായിരുന്നതുകൊണ്ട് താന്‍ സഹിക്കുകയായിരുന്നു എന്ന വിശദീകരണം സ്ത്രീത്വത്തെ അപമാനിക്കുന്നതു തന്നെയാണ്. കാരണം പ്രതിസന്ധിയില്‍പെ ടുന്നവര്‍ക്ക് രക്ഷപ്പെടുവാനുള്ള വഴിയാണോ ഇത്.

സഹിക്കുക എന്നു പറഞ്ഞാല്‍ സ്വയം അനുഭവിക്കുക പരാതികളില്ലാതെ എന്നാണര്‍ത്ഥം എന്നു വെച്ചാല്‍ സാഹചര്യപ്രകാരം നിന്നുകൊടുത്തു ,വിധേയയായി എന്നര്‍ത്ഥം. consensual sexual intercourse നിയമ വ്യാഖ്യാനത്തിനുള്ളിലെ ഈ പീഡനങ്ങളെ വിലയിരുത്തുവാന്‍ കഴിയും. അതു മാത്രമല്ല മൊഴി നല്‍കിയ സ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും കാണാന്‍ സാധിക്കും. ഉമ്മന്‍ചാണ്ടി പിതൃതുല്യനാണ്, 10കോടി സി.പി. എം. വാഗ്ദാനം ചെയ്തു തുടങ്ങിയ പ്രസ്താവനകളും ഗൗരവമായി കോടതിയില്‍ കൈകാര്യം ചെയ്യേപ്പെടേണ്ട വിഷയങ്ങളാണ്.

 

Related posts