മാധ്യമ പ്രവര്‍ത്തകരെ തടയുന്ന അഭിഭാഷകര്‍ ക്രിമിനലുകള്‍; പ്രശ്‌നത്തിനു അടിയന്തര പരിഹാരമുണ്ടാകണമെന്നു കോടിയേരി

ALP-KODIERIതിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ കോടതികളില്‍ തടയുന്നത് അനുവദിക്കാനാവില്ല. ഒരു കൂട്ടം അഭിഭാഷകര്‍ സമൂഹത്തിന്റെ പൊതു നിലപാടിനെതിരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാരെ അഭിഭാഷകരായി കാണാന്‍ സാധിക്കില്ലെന്നും അവരെ ക്രിമിനലുകളായി മാത്രമേ കാണാന്‍ സാധിക്കൂവെന്നും കോടിയേരി പറഞ്ഞു. പ്രശ്‌നത്തിനു അടിയന്തര പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts