പെട്രോൾ പമ്പുകളിലെ തീപിടുത്തം;  നിലമ്പൂർ ടൗണിലെ  പമ്പു​ക​ളി​ൽ അ​ഗ്നി സു​ര​ക്ഷാ  പ്രവർത്തകർ പ​രി​ശോ​ധ​നയിൽ കണ്ടെത് ഞെട്ടിക്കുന്ന കാഴ്ചകൾ

നി​ല​ന്പൂ​ർ: സ​മീ​പ​കാ​ല​ത്ത് പെ​ട്രോ​ൾ പ​ന്പു​ക​ളി​ലു​ണ്ടാ​കുന്ന തീ​പി​ടു​ത്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​ന്പൂർ ന​ഗ​ര​ത്തി​ലെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ ഫ​യ​ർ സ​ർ​വീ​സ് അ​ഗ്നി സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്നലെ പ​തി​നോടെ​യാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

കാ​ല​പ്പ​ഴ​ക്കവും കേ​ടു​പാ​ടു​ക​ളും മൂ​ല​വും പ്ര​വ​ർ​ത്ത​ന യോ​ഗ്യ​മ​ല്ലാ​ത്ത അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ചി​ല പ​ന്പു​ക​ളി​ൽ കാ​ണാ​നാ​യ​ത്. മി​ക്ക​യി​ട​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​ർ​ക്ക് ഇ​വ ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​യ്ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന ജ്ഞാ​നം പോ​ലു​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​എ.​അ​ബ്ദു​ൽ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി പ​രി​ശീ​ല​ന​ം ന​ൽ​കി.

പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചു ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാൻ ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​ക്കും പ​രി​ശീ​ല​ന​ത്തി​നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​എ.​അ​ബ്ദു​ൽ ഗ​ഫൂ​ർ, ഗ്രേ​ഡ് ഡി.​എം.​എ​ൽ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഫ​യ​ർ​മാ​ൻ വി.​യു.​റു​മേ​ഷ്,ടി.​അ​ല​വി​ക്കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​ല​ന്പു​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഴു​വ​ൻ പ​ന്പു​ക​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രും.

Related posts