ആശ്വസിക്കാന്‍ വകയുണ്ട്, എങ്കിലും…

നിയാസ് മുസ്തഫ

Aids1
വീട്ടിലെ ഒറ്റ മകനാണ് രഘു. 30നോട് അടുത്ത പ്രായം. അച്ഛന്‍റെ മരണശേഷം ഒറ്റയ്ക്കായ അമ്മയെ സംരക്ഷിക്കാ നാണ് വിദേശത്തു സാമാന്യം ഭേദപ്പെട്ട ജോലി ഉപേക്ഷിച്ച് രഘു നാട്ടിലെത്തിയത്. കുറേക്കാലമായി രഘുവിന്‍റെ കണ്ണിന്‍റെ കാഴ്ചയ്ക്കു തകരാറുണ്ട്. വിദേശത്ത് ആയിരുന്ന പ്പോൾ അവിടത്തെ ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യണ മെന്ന് നിർദേശിച്ചിരുന്നതാണ്. പല കാരണങ്ങൾകൊണ്ട് സാധിച്ചില്ല.
നാട്ടിലെത്തിയപ്പോൾ പിന്നെയും കാഴ്ചയ്ക്കു പ്രശ്ന മായി. അങ്ങനെയാണ് തിരുവനന്തപുരം മെഡിക്കൽ കോള ജ് ആശുപത്രിയിലെ നേത്രരോഗവിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. ശസ്ത്രക്രിയ നടത്തുകയേ നിർവാഹ മുള്ളൂവെന്ന് ഡോക്ടർമാർ രഘുവിനെ അറിയിച്ചു. ശസ്ത്ര ക്രിയയ്ക്കു മുന്നോടിയായി എച്ച്ഐവി വൈറസുണ്ടോ യെന്ന് അറിയുന്നത് ഉൾപ്പെടെയുള്ള രക്തപരിശോധന നടത്താനും നിർദേശിച്ചു.
ജ്യോതിസ് കേന്ദ്രത്തിലെ രക്തപരിശോധനയിൽ താനൊരു എച്ച്ഐവി വൈറസ് ബാധിതനാണെന്ന ഞെട്ടി ക്കുന്ന വിവരം രഘു അറിഞ്ഞു. ജീവിതത്തെ പ്രതീക്ഷ യോടെ കണ്ട് വിവാഹജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ തയാറെടുത്തുനിൽക്കുന്ന രഘുവിന് ആ വിവരം താങ്ങാനായില്ല. ജീവനൊടുക്കുന്നതിനെക്കുറിച്ചുവരെ ചിന്തിച്ച് ആകെ ഭ്രാന്തുപിടിച്ച അവസ്ഥയിലായി രഘു.
വൈറസ് ബാധിതനായതോടെ രഘുവിനെ കൗണ്‍സലിംഗിനു വിധേയനാക്കി. വൈറസ് ബാധിതനായ താങ്കൾ എയ്ഡ്സ് രോഗിയായി മാറിയിട്ടില്ലെന്നും ഇപ്പോൾ തന്നെ എ ആർ ടി ചികിത്സ ആരംഭിച്ചാൽ താങ്കൾക്ക് സാധാരണക്കാരെപ്പോലെ ജീവിക്കാൻ കഴിയുമെന്നുമുള്ള കണ്‍സിലറുടെ ഉപദേശം രഘുവിനു പുതിയൊരു ജീവിത മാണ് സമ്മാനിച്ചത്. വിവാഹജീവിതം വേണ്ടെന്നു വച്ചെങ്കിലും രഘു ഇന്നു സന്തോഷത്തോടെ ജീവിക്കു കയാണ്. അമ്മയോട് മാത്രം വിവരങ്ങളെല്ലാം രഘു പറഞ്ഞു. ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ കൃത്യമായി കഴിക്കുന്നു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവരുന്നു.
രഘുവിനെപ്പോലെ നിരവധി എച്ച്ഐവി വൈറസ് ബാധിതർ നമുക്കിടയിൽ എ ആർ ടി ചികിത്സ സ്വീകരിച്ച് ആവശ്യമായ മുൻകരുതലുകളെടുത്ത് സാധാരണക്കാരെ പ്പോലെ ജീവിക്കുന്നുണ്ട്. വൈറസ് ബാധിതൻ എയ്ഡ്സ് രോഗിയായി മാറിക്കൊണ്ടിരിക്കുന്നത് വൈകിപ്പിക്കാൻ ഇന്നത്തെ ചികിത്സാരീതികൾക്ക് കഴിയുന്നുണ്ടെങ്കിലും രോഗത്തെ തുടച്ചുനീക്കാൻ കഴിയുന്നില്ലായെന്നത് ആശങ്ക യ്ക്കു വക നൽകുന്നുമുണ്ട്.

Aids2
മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന രോഗം തന്നെയാണ് എയ്ഡ്സ്. ഈ രോഗത്തെ മാത്രം പൂർണമായി പിടിച്ചു കെട്ടാൻ വൈദ്യശാസ്ത്രരംഗത്തിന് ഇതുവരെ കഴിഞ്ഞി ട്ടില്ല. അതേസമയം, രോഗത്തിന്‍റെ വ്യാപനം തടയുന്നതിൽ നാം വിജയിച്ചുകൊണ്ടിരിക്കുന്നു.
ആദ്യകാലങ്ങളിൽ എയ്ഡ്സ് ബാധിച്ച ഒരാൾ ശരീര  ത്തിന്‍റെ രോഗപ്രതിരോധശക്തി നഷ്ടപ്പെട്ട് മറ്റു രോഗങ്ങ ൾ ബാധിച്ച് പെട്ടെന്നുതന്നെ മരിച്ചു പോകുന്ന അവസ്ഥ യുണ്ടായിരുന്നു. എന്നാലിപ്പോൾ  ഈ രോഗത്തിന് നൂതന ങ്ങളായ ചികിത്സാരീതികളുണ്ട്. അതിൽ പ്രധാനമാണ് ആന്‍റി റിട്രോവൈറൽ ട്രീറ്റ്മെന്‍റ്  അഥവാ എ ആർ ടി. ഇതുവഴി എച്ച്് ഐവി ബാധിതരുടെ ആരോഗ്യം വീണ്ടെടു ത്ത് സാധാരണ ജീവിതം നയിക്കുവാൻ സാധിക്കുന്നു. എന്നാൽ ബഹുഭൂരിപക്ഷം ആളുകൾക്കും ഇന്നും ഈ ചികിത്സാരീതിയെക്കുറിച്ച് അറിയില്ല. ചികിത്സ ആവശ്യ മുള്ള മുഴുവൻ  അണുബാധിതർക്കും ഈ ചികിത്സ ലഭ്യ മാക്കാൻ കഴിഞ്ഞാൽ എയ്ഡ്സ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ സാധിക്കും.
കാലങ്ങളായി സർക്കാരും ആരോഗ്യപ്രവർത്തകരും സന്നദ്ധസംഘടനകളുമെല്ലാം എയ്ഡ്സ് രോഗത്തിനെ തിരേ ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുന്നു. മിക ച്ച ആരോഗ്യവിദ്യാഭ്യാസം നൽകുക വഴി കേരളത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചിരി ക്കുന്നുവെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. എങ്കിലും ഇനിയും കൂടുതൽ ജാഗ്രതയോടെ നമുക്ക്  പ്രവ ർത്തിക്കേണ്ടിയിരിക്കുന്നു.
 
പ്രതീക്ഷ നൽകുന്ന കണക്കുകൾ   

കേരളത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് എയ്ഡ്സ് രോഗികളുടെ എണ്ണം കുറയുന്നതായി സംസ്ഥാന എയ് ഡ്സ് നിയന്ത്രണ സൊസൈറ്റി വ്യക്തമാക്കുന്നു. 2005 മുതലുള്ള കണക്കുകൾ പ്രകാരം എയ്ഡ്സ് രോഗം ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടത്  2016ൽ ആണ്. 1199 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
2005ൽ റിപ്പോർട്ട് ചെയ്യപ്പെട്ട എയ്ഡ്സ് രോഗികളുടെ എണ്ണം 2627 ആയിരുന്നു. 2007ലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 3972 കേസുകൾ. 2015ൽ 1494 പേരിലാണ് പുതുതായി എയ് ഡ്സ് കണ്ടെത്തിയത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ ഇപ്പോൾ രോഗ പരിശോധനയ്ക്കായി രംഗത്തുവരുന്നു വെന്നതും ശ്രദ്ധേയമാണ്. പുരുഷന്മാരേക്കാൾ കൂടുതൽ എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാവുന്നത് സ്ത്രീ കളാണ്.   സംസ്ഥാനത്ത് പുരുഷന്മാരിലാണ് എയ്ഡ്സ് രോഗം കൂടുതലായി കാണപ്പെടുന്നത്.
അമ്മയിൽ നിന്നു കുഞ്ഞിലേക്കു പകരുന്ന എയ്ഡ്സ് രോഗത്തിനും ലൈംഗിക തൊഴിലാളികളിൽ നിന്നു പകരു ന്ന എയ്ഡ്സ് രോഗത്തിനും വലിയ രീതിയിലുള്ള കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ഇവർക്കിടയിൽ ബോധവത്കരണം വ്യാപകമായതിനാലാണ്.

ലോകത്ത് 1.7കോടി

ലോകത്ത് 1.7 കോടി മനുഷ്യർ രോഗത്തിനു ചികിത്സ തേടുന്നതായിട്ടാണ് കണക്ക്. ഇപ്പോൾ യൂറോപ്യൻ രാജ്യ ങ്ങളേക്കാൾ ആഫ്രിക്കൻ രാജ്യങ്ങളിലാണ് എയ്ഡ്സ് രോഗം കണ്ടുവരുന്നതും വ്യാപിക്കുന്നതും. 2005ൽ എയ് ഡ്സ് മൂലം 22.4ലക്ഷം ജനങ്ങൾ ലോകത്ത് മരിച്ചിട്ടുണ്ട്. 2015 ആയപ്പോഴേക്കും എആർടി ചികിത്സയുടെ ഫലമായി 11ലക്ഷമായി കുറഞ്ഞിരിക്കുന്നു. അണുബാധിതരായ അമ്മമാരിൽ 77ശതമാനം ആളുകൾക്ക് ചികിത്സതേടുക വഴി കുഞ്ഞിലേക്കു പകരാതെ തടയാൻ സാധിച്ചിട്ടുണ്ട്.

ഇന്ത്യയിൽ 21.17ലക്ഷം

ദേശീയ എയ്ഡ്സ് നിയന്ത്രണ ഒാർഗനൈസേഷന്‍റെ 2015ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 21.17 ലക്ഷം എച്ച്് ഐ വി അണുബാധിതരുണ്ട്. ഇതിൽ 39 ശതമാനം സ്ത്രീ കളാണ്. 6.54 ശതമാനം കുട്ടി കളും.   രാജ്യത്ത് 10.8ലക്ഷം പ്രായ പൂർത്തിയായവരും 0.78 ലക്ഷം കുട്ടികളും സർക്കാരിന്‍റെ എയ് ഡ്സ് നിയന്ത്രണ സംവിധാന ത്തിനു കീഴിൽ ചികിത്സയിലു ണ്ട്.   ഇന്ത്യയിൽ 2015ൽ 86,000 പുതിയ അണുബാധിതർ ഉ ണ്ടായിട്ടുണ്ട്. ഇതിൽ 88 ശത മാനം മുതിർന്നവരും 12 ശതമാ നം കുട്ടികളുമാണ്.
കേരളത്തിൽ ആകെ 29,221 പേർ
Aids3
കേരളത്തിൽ 29,221 പേരെ അണുബാധിതരായി കണ്ടെ ത്തിയിട്ടുണ്ട്. 2016ലെ കണക്കനുസരിച്ച് 20,954 അണു ബാധിതർ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈ റ്റിയുടെ കീഴിലുള്ള എ ആർടി ചികിത്സാ കേന്ദ്രമായ ഉഷസ് കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ എആർടി ചികിത്സയിലുള്ളത് 15,071പേരാണ്.
എയ്ഡ്സ് രോഗം ബാധിച്ച് സംസ്ഥാനത്ത് 4673 പേരാണ് മരിച്ചത്.

എ​ന്താ​ണ് എ​യ്ഡ്സ് ‍?

ആ​ർ​ജി​ത രോ​ഗ​പ്ര​തി​രോ​ധ ശോ​ഷ​ണ രോ​ഗ​സ​മു​ച്ച​യം എ​ന്നു മ​ല​യാ​ള​ത്തി​ൽ എ​യ്ഡ്സി​നെ വി​ളി​ക്കു​ന്നു. അ​താ യ​ത് ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധശ​ക്തിശോ​ഷ​ണം മൂ​ലം വ​രു​ന്ന രോ​ഗ​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടം മൂ​ലം മ​ര​ണം സം​ഭവി​ക്കു​ന്ന അ​വ​സ്ഥ.
ഹ്യൂ​മ​ൻ ഇ​മ്മ്യൂ​ണോ ഡെ​ഫി​ഷ്യ​ൻ​സി വൈ​റ​സ് അ​ഥ​വാ എ​ച്ച്ഐ​വി വൈ​റ​സു​ക​ളാ​ണ് ഈ ​രോ​ഗ​ത്തി​നു കാ​ര​ണം. എ​യ്ഡ്സ് രോ​ഗ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം എ​ന്ന​ത് അ​റി​ഞ്ഞോ ​അ​റി​യാ​തെ​യോ ഈ ​വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ക എ​ന്ന​താ​ണ്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ വൈ​റ​സി​നെ ക​ണ്ടെ​ത്തി എ ​ആ​ർ ടി ​ചി​കി​ത്സ ആ​രം​ഭി​ച്ചാ​ൽ വൈ​റ​സി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ലൂ​ടെ എ​യ്ഡ്സ് രോ​ഗ​മാ​യി അ​തു വ്യാ​പി​ക്കാ​തെ നോ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ പ​ല​രി​ലും വൈ​റ​സ് ബാ​ധി​ച്ച​ത് അ​വ​ർ അ​റി​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ല. പി​ന്നീ​ട് ഇ​തു രോ​ഗ​മാ​യി മാ​റു​ന്പോ​ഴാ​യി​രി​ക്കും അ​വ​ർ അ​റി​യു​ക. അ​പ്പോ​ഴേ​ക്കും കാ​ര്യ​ങ്ങ​ളെ​ല്ലാം കൈവി​ട്ടു പോ​യി​ട്ടു​ണ്ടാ​വും.
എ​ഴു​പ​തു​ക​ളു​ടെ മ​ധ്യ​ത്തോ​ടെ ത​ന്നെ ഈ ​വൈ​റ​സ് ലോ​ക​ത്ത് വ്യാ​പ​ക​മാ​യി തു​ട​ങ്ങി​യി​രു​ന്നു. തി​രി​ച്ച​റി​യു​ന്ന​ത് 1981ലാ​ണ്. എ​യ്ഡ്സ് രോ​ഗ​ത്തെ​ക്കു​റി​ച്ച് നാം ​മ​ന​സി​ലാ​ക്കി​യ​പ്പോ​ഴേ​ക്കും ഈ ​രോ​ഗ​ത്തി​ന്‍റെ വൈ​റ​സ് മി​ക്ക​വാ​റും എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചുക​ഴി​ഞ്ഞി​രു​ന്നു.
80ക​ളു​ടെ മ​ധ്യ​ത്തോ​ടെ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യ​വും ഭീ​ക​ര​ത​യും ലോ​കം തി​രി​ച്ച​റി​ഞ്ഞ​ത്. അ​ന്നു മു​ത​ൽ​ക്ക് ഈ ​രോ​ഗ​ത്തി​നെ​തി​രേ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളും ലോ​ക​മെ​ന്പാ​ടു​മു​ള്ള സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും രാ​ഷ്ട്ര​ങ്ങ​ളും ന​ൽ​കി വ​രു​ന്നു. അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ മ​നു​ഷ്യ​ൻ ഈ ​രോ​ഗ​ത്തെ വ​രു​തി​യി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

പ​ക​രു​ന്ന​ത് എ​ങ്ങ​നെ?

മ​നു​ഷ്യ​രു​ടെ കു​ത്ത​ഴി​ഞ്ഞ ലൈം​ഗി​ക ജീ​വി​ത​ത്തി​ന്‍റെ പ​രി​ണി​ത ഫ​ല​മാ​ണ് ഈ ​രോ​ഗം.  എ​ച്ച്ഐ​വി രോ​ഗാ​ണു പ​ക​രു​ന്ന​ത് ലോ​ക​ത്തെ​ല്ലാം ഏ​താ​ണ്ടൊ​രു പോ​ലെ​യാ​ണ്. സ്ത്രീ-​പു​രു​ഷ, സ്വ​വ​ർ​ഗ  ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ​യാ​ണ് ഈ ​രോ​ഗം പ്ര​ധാ​ന​മാ​യും പ​ക​രു​ന്ന​ത്. തൊ​ണ്ണൂ​റു ശ​ത​മാ​നം ആ​ളു​ക​ളി​ലും ഈ ​രോ​ഗം ലൈം​ഗി​ക ബ​ന്ധ​ത്തി​ലൂ​ടെ പ​ക​രു​ന്നു. അ​ണു​വി​മു​ക്ത​മ​ല്ലാ​ത്ത സൂ​ചി​യും സി​റി​ഞ്ചും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ, അ​ണു​ബാ​ധ​യു​ള്ള ര​ക്തം സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ, അ​ണു​ബാ​ധി​ത​യാ​യ ഗ​ർ​ഭി​ണി​യി​ൽ​നി​ന്ന് കു​ഞ്ഞി​ലേ​ക്ക്-ഇ​ങ്ങ​നെ​യാ​ണ് ഒ​രാ​ൾ പ്ര​ധാ​ന​മാ​യും എ​ച്ച്ഐ​വി വൈ​റ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്.
ലൈം​ഗി​ക​ബ​ന്ധം രോ​ഗ​പ്പ​ക​ർ​ച്ച​യെ സ​ഹാ​യി​ക്കു​ന്നു. വൈ​റ​സ് ബാ​ധ​യു​ള്ള ര​ക്തം മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​ക​ൽ, രോ​ഗ​മു​ള്ള ആ​ൾ മ​യ​ക്കു​മ​രു​ന്നു കു​ത്തി​വ​യ്ക്കാ​നു​പ​യോ​ഗി​ച്ച സൂ​ചി മ​റ്റൊ​രാ​ൾ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ, ആ​ശു​പ​ത്രി​ക​ളി​ൽ കു​ത്തി​വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സൂ​ചി​ക​ൾ പൂ​ർ​ണ​മാ​യി രോ​ഗാ​ണു​നാ​ശ​നം ചെ​യ്യാ​തെ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ എ​ല്ലാം രോ​ഗം പ​ക​രാ​ൻ സ​ഹാ​യി​ക്കു​ന്നു. മ​റ്റു വി​ധ​ത്തി​ൽ രോ​ഗം പ​ക​രു​ന്ന​താ​യി ഇ​തു​വ​രെ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​തു​പോ​ലെ ഏ​തെ​ങ്കി​ലും വം​ശ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് രോ​ഗ​ത്തോ​ട് പ്ര​ത്യേ​ക രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​യു​ള്ള​താ​യി​ട്ടും തെ​ളി​ഞ്ഞി​ട്ടി​ല്ല.

തുടരും…

Related posts