കൗണ്‍സലിംഗിനും പ്രാധാന്യമുണ്ട്‌

നിയാസ് മുസ്തഫ

Aids1

എ​യ്ഡ്സ് രോ​ഗി​യും കൗ​ണ്‍​സലിം​ഗും ത​മ്മി​ൽ വ​ലി​യ ബ​ന്ധ​മു​ണ്ട്. കൗ​ണ്‍​സലിം​ഗ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് രോ​ഗി​യും ഉ​പ​ദേ​ശ​ക​നും ത​മ്മി​ലു​ള്ള ച​ർ​ച്ച​യാ​ണ്. ഈ ​ച​ർ​ച്ച ദീ​ർ​ഘ​കാ​ല​ത്തേ​ക്കോ ചു​രു​ങ്ങി​യ കാ​ല​ത്തേ​ക്കോ ആ​കാം. ര​ണ്ട് ഉ​ദ്ദേ​ശ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും കൗ​ണ്‍​സലിം​ഗി​നു​ള്ള​ത്. ഒ​ന്ന് എ​ച്ച്ഐ​വി വൈ​റ​സി​ന്‍റെ പ​ക​ർ​ച്ച ത​ട​യു​ക​. മ​റ്റൊ​ന്ന് എ​ച്ച്ഐ​വി ബാ​ധി​ത​ക​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ക.

വൈ​റ​സ് ബാ​ധി​ത​നാ​യ ഒ​രാ​ൾ​ക്ക് ന​ൽ​കു​ന്ന സ​ഹാ​യ​ക കൗ​ണ്‍​സലിം​ഗ് കൊ​ണ്ട് അ​യാ​ളു​ടെ ജീ​വി​ത​ത്തി​ലെ അ​നി​ശ്ചി​തത്വ​ങ്ങ​ൾ​ക്കും ക്ലേ​ശ​ങ്ങ​ൾ​ക്കും ഒ​രു ചെ​റി​യ പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യും. എ​യ്ഡ്സ് രോ​ഗ ചി​കി​ത്സ​യി​ൽ ഇ​ത്ത​രം കൗ​ണ്‍​സ​ലിം​ഗു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്നാ​ൽ ഗു​രു​ത​ര​മാ​യ മാ​ന​സി​കാ​ഘാ​തം രോ​ഗി​ക്കും രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ഉ​ണ്ടാ​കും.

വൈ​റ​സ് ബാ​ധി​ത​നാ​ണെ​ന്ന് അ​റി​ഞ്ഞാ​ലു​ട​ൻ ചി​ല​രെ​ങ്കി​ലും ജീ​വ​നൊ​ടു​ക്കാൻ ശ്രമിക്കാറു ണ്ട്. ഇതു ത​ട​യാ​ൻ ഇ​ത്ത​രം കൗ​ൺ​സലിം​ഗ് ഏറെ സ​ഹാ​യ​മാ​കും. വൈ​റ​സ് ബാ​ധി​ത​ർ​ക്ക് കൗ​ണ്‍​സലിം​ഗു​ക​ൾ വ​ഴി ല​ഭി​ക്കു​ന്ന മ​നോ​ബ​ലം വ​ള​രെ വ​ലു​താ​ണ്. സാ​മൂ​ഹി​ക​മാ​യ ഒ​റ്റ​പ്പെ​ട​ലും രോ​ഗ​ത്തി​ന്‍റെ ഭീ​ക​ര​ത​യും അ​വ​രി​ൽ വ​ലി​യ ആ​ഘാ​ത​മു​ണ്ടാ​ക്കും. ഇ​ത് ല​ഘൂ​ക​രി​ക്കാ​നും കൗ​ണ്‍​സ​ലിം​ഗ് ഉ​ത്ത​മ​മാ​ണ്. ഓ​രോ വ്യ​ക്തി​യു​ടെ​യും വിവരങ്ങൾ പൂ​ർ​ണ​മാ​യും ര​ഹ​സ്യ​മാ​യി​ട്ടാ​ണ് കൗ​ണ്‍​സല​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഒരാളുടെയും വി​വ​രങ്ങൾ അ​വ​ർ ആ​രോ​ടും വെ​ളി​പ്പെ​ടു​ത്താ​റി​ല്ല. കോ​ട​തി​ക​ളി​ൽ മാ​ത്ര​മേ രോഗികളുടെ വി​വ​രം വെ​ളി​പ്പെ​ടു​ത്താ​ൻ അ​നു​വാ​ദ​മു​ള്ളൂ.

ജീ​വി​ത​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കി, രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യ​ത്തെ ല​ഘൂ​ക​രി​ച്ച് രോ​ഗി​ക​ളി​ൽ പോ​സി​റ്റീ​വ് എ​ന​ർ​ജി സൃ​ഷ്ടി​ക്കു​ന്ന​തി​ൽ കൗ​ണ്‍​സലിം​ഗ് വ​ള​രെ​യ​ധി​കം പ്ര​യോ​ജ​നം ചെ​യ്യു​ന്നു​ണ്ട്.
നാ​ടു​വി​ട്ടു​ള്ള സ​ഞ്ചാ​രം

മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നാ​ടു​വി​ട്ടു​ള്ള സ​ഞ്ചാ​രം സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്. തൊ​ഴി​ൽ​തേ​ടി​യും സ്ഥ​ല​ങ്ങ​ൾ കാ​ണാ​നു​മൊ​ക്കെ നാ​ടു​വി​ട്ടു യാ​ത്ര ചെ​യ്യു​ന്ന​വ​ർ വൈ​റ​സ് ബാ​ധ​യേ​ൽ​ക്കാ​തെ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നു​വ​ച്ച് രോ​ഗ​ത്തെ ഭ​യ​ന്ന് നാ​ട്ടി​ൽ​നി​ന്ന് മാ​റി നി​ൽ​ക്കേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല. രോ​ഗം പ​ക​രാ​തി​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടാ​തി​രി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം.

രോ​ഗി​യെ പ​രി​ച​രി​ക്കു​ന്പോ​ൾ

എ​യ്ഡ്സ് രോ​ഗി​ക്കു ന​മു​ക്ക് ന​ൽ​കാ​വു​ന്ന​ത് ന​ല്ല പ​രി​ച​ര​ണം മാ​ത്ര​മാ​ണ്. സു​ഖ​പ്പെ​ടു​ത്തു​ക എ​ന്ന​തി​നേ​ക്കാ​ൾ ഉ​പ​രി ശു​ശ്രൂ​ഷി​ക്കു​ക എ​ന്ന​തി​നാ​ണ് പ്രാ​മു​ഖ്യം. രോ​ഗി​യേ​യും രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളേ​യും രോ​ഗ​ത്തെ​ക്കു​റിച്ചു ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. രോ​ഗി​ക്ക് പ​ല ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ൾ ഓ​രോ ഘ​ട്ട​ത്തി​ലും അ​നു​ഭ​വ​പ്പെ​ടും. അ​പ്പോ​ഴൊ​ക്കെ രോ​ഗി​യോ​ട് ദ​യ​യോ​ടെ​യും സ്നേ​ഹ​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന ത​ര​ത്തി​ലും വേ​ണം പ​രി​ച​രി​ക്കു​ന്ന​വ​ർ പെ​രു​മാ​റാ​ൻ. രോ​ഗി​യെ ഒ​റ്റ​യാ​യി വേ​ർ​തി​രി​ച്ച് പാ​ർ​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.

അ​തേ​സ​മ​യം ക്ഷ​യ​രോ​ഗം, സ​ന്നി​പാ​ത ജ്വ​രം ഇ​വ​യൊ​ക്കെ ഉ​ണ്ടെ​ങ്കി​ൽ വേ​ർ​തി​രി​ച്ചു പാ​ർ​പ്പി​ക്ക​ണം. രോ​ഗ​ത്തെ​ക്കു​റി​ച്ച് രോ​ഗി ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു​കാ​ണാ​റു​ണ്ട്. എ​യ്ഡ്സ് രോ​ഗം പോ​ലെ​യു​ള്ള​വ​യു​ടെ കാ​ര്യ​ത്തി​ൽ ര​ഹ​സ്യ​സ്വ​ഭാ​വം സൂ​ക്ഷി​ക്കാ​ൻ ആ​ശു​പ​ത്രി​ക്കാ​ർ​ക്കു നി​യ​മ​പ​ര​മാ​യും സ​ദാ​ചാ​ര​പ​ര​മാ​യു​മു​ള്ള ക​ട​മ​യു​ണ്ട്. രോ​ഗി​യു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ രോ​ഗി​യു​ടെ മേ​ൽ​വി​ലാ​സം മ​റ്റു​ള്ള​വ​ർ അ​റി​യ​രു​ത്.

രോ​ഗ​പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ൾ

ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മി​ക​ച്ച മാ​ർ​ഗം. ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മ​നു​ഷ്യ​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യാ​ൽ എ​യ്ഡ്സി​നെ ന​ന്നാ​യി പ്ര​തി​രോ​ധി​ക്കാ​നാ​വും.

കാ​ല​ങ്ങ​ളാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​തും ഈ ​മാ​ർ​ഗ​മാ​ണ്. ഇ​തി​ന്‍റെ ഫ​ല​മാ​യി രോ​ഗ​ത്തി​ന്‍റെ വ്യാ​പ​നം കേ​ര​ള​ത്തി​ൽ ത​ട​യാ​നാ​യി​ട്ടു​ണ്ട്. ഇ​തി​നു​പി​ന്നി​ൽ സം​സ്ഥാ​ന എ​യ്ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ വ​ലി​യൊ​രു ശ്ര​മം ത​ന്നെ​യു​ണ്ടാ​യി​ട്ടു​ണ്ട്. പൊ​തു​വേ കേ​ര​ളീ​യ​ർ രോ​ഗ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ലാ​യി മ​ന​സി​ലാ​ക്കി​യ​വ​രാ​ണ്. മി​ക​ച്ച രീ​തി​യി​ൽ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്നവ​രു​മാ​ണ്. ന​മ്മു​ടെ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നാ​വു​ന്ന​ത് വ​ലി​യൊ​രു നേ​ട്ട​മാ​ണ്.

Aids2

ഇ​വ​യി​ലൂ​ടെ രോ​ഗം പ​ക​രി​ല്ല

കൊ​തു​കു ക​ടി, പാ​ത്ര​ങ്ങ​ൾ സ​ഹ​ക​രി​ച്ച് ഉ​പ​യോ​ഗി​ക്കു​ക, രോ​ഗി​യോ​ടൊ​ത്ത് താ​മ​സി​ക്കു​ക, രോ​ഗി​ക്കു കൈ ​കൊ​ടു​ക്കു​ക, തൊ​ടു​ക, ക​ട​ക​ളി​ൽ മു​ടി വെ​ട്ടു​ക, രോ​ഗി പാ​കം ചെ​യ്ത​തു ഭ​ക്ഷി​ക്കു​ക, ഒ​രാ​ളു​ടെ വ​സ്ത്ര​ങ്ങ​ൾ മ​റ്റൊ​രാ​ൾ മാ​റി ധ​രി​ക്കു​ക, രോ​ഗി​യു​ടെ വീ​ട്ടി​ലെ മൃ​ഗ​ങ്ങ​ളെ മേ​യ്ക്കു​ക, രോ​ഗ​ബാ​ധ​യു​ള്ള വ്യ​ക​തി​യു​ടെ അ​ടു​ത്തി​രി​ക്കു​ക, പൊ​തു ക​ക്കൂ​സ് ഉ​പ​യോ​ഗി​ക്കു​ക, രോ​ഗി​യു​മൊ​ത്തു ക​ളി​ക്കു​ക, ചു​മ​യ്ക്കു​ക, തു​മ്മു​ക, സം​സാ​രി​ക്കു​ക, നീ​ന്ത​ൽ​ക്കു​ള​ത്തി​ലോ പു​ഴ​യി​ലോ നീ​ന്തു​ക, പു​തി​യ​തും വൃ​ത്തി​യു​ള്ള​തു​മാ​യ സി​റി​ഞ്ചും സൂ​ചി​യും ഉ​പ​യോ​ഗി​ച്ച് കു​ത്തി​വ​യ്ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യൊ​ന്നും രോ​ഗം പ​ക​രി​ല്ല.

കിംവദന്തികളും പ്രചരിക്കുന്നുണ്ട്

എയ്ഡ്സ് രോഗം മറ്റുള്ളവരിലേക്ക് പകർത്താൻ ആളുകൾ കൂടുന്നിടത്ത് സിറിഞ്ചുമായി രോഗമുള്ളയാൾ എത്തുന്നുവെന്നൊക്കെ പറഞ്ഞ് അടുത്തിടെ ധാരാളം കിംവദന്തികൾ പരന്നിട്ടുണ്ട്. ഇതിലൊന്നും യാതൊരു സത്യവുമില്ലെന്നാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അധികൃതർ വ്യക്തമാക്കുന്നത്. എച്ച് ഐ വി വൈറസ് ബാധിതനായ ഏതൊരാൾക്കും മികച്ച കൗൺസലിംഗും മറ്റും നൽകുന്നതുകൊണ്ട് സമൂഹത്തിലേക്ക് തങ്ങളുടെ രോഗം പകർത്താൻ ആരും തുനിയാറില്ലെന്നും ഇത്തരം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.

ജയിലുകളിൽ എച്ച്ഐവി ബാധിതർ ഉണ്ടെങ്കിലും മികച്ച കൗൺസലിംഗും ചികിത്സയും നൽകുന്നതുകൊണ്ട് ജയി ലുകളിൽ രോഗം മറ്റൊരാളിലേക്ക് പകരുന്നില്ല. ഇതു കൂടാ തെ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സുമാർക്കും ഡോക്ടർ മാർക്കുമൊക്കെ വൈറസ് പകരാതിരിക്കാനുള്ള മുൻകരുത ലെന്ന നിലയ്ക്ക് 28ദിവസം നീളുന്ന പിഇപി ചികിത്സയും നൽകാറുണ്ട്.

Aids3

തുടരും…

Related posts