പ്രേക്ഷ​ക​ന്‍റെ മ​ന​മ​റി​ഞ്ഞ് ക്ലൈ​മാ​ക്സ് മാ​റും; ഈ ​സി​നി​മ വേ​റെ ലെ​വ​ലാ..!

സി​​നി​​മ​​ കാ​​ണു​​ന്ന പ്രേ​​ക്ഷ​​ക​​ന്‍റെ മ​​ന​​മ​​റി​​ഞ്ഞ് ക്ലൈ​​മാ​​ക്സ് മാ​​റു​​ന്ന ഒ​​രു സി​​നി​​മ. ഭാ​​വി​​യി​​ൽ യാ​​ഥാ​​ർ​​ഥ്യ​​മാ​​യേ​​ക്കാ​​വു​​ന്ന ഒ​​രു ഭാ​​വ​​ന​​യാ​​ണി​തെ​​ന്നു ക​​രു​​തി​​യെ​​ങ്കി​​ൽ തെ​​റ്റി. ആം​​ഗ്രി റി​​വ​​ർ എ​​ന്ന ഹ്രസ്വചി​​ത്ര​​മാ​​ണ് സി​​നി​​മാ രം​​ഗ​​ത്ത് വി​​പ്ല​​വ​​മാ​​യേ​​ക്കാ​​വു​​ന്ന ഹൈ​​ടെ​​ക് വി​​ദ്യ​​യു​​മാ​​യെ​​ത്തു​​ന്ന​​ത്.

ആ​​ർ​​മ​​ൻ പെ​​രി​​യ​​ൻ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ഈ ​​ചി​​ത്ര​​ത്തി​​ൽ അ​​ഞ്ചു വ്യ​​ത്യ​​സ്ത ക്ലൈ​​മാ​​ക്സു​​ക​​ളു​​ണ്ട്. പ​​ടം കാ​​ണു​​ന്ന​​യാ​​ളു​​ടെ അ​​ഭി​​രു​​ചി​​യും മ​​നോ​​ഭാ​​വ​​വും ഈ ​​സി​​നി​​മ സ്വ​​യം തി​​രി​​ച്ച​​റി​​യു​​ക​​യും അ​​ഞ്ചു വ്യ​​ത്യ​​സ്ത ക്ലൈ​​മാ​​ക്സു​​ക​​ളി​​ൽ ​പ്രേ​​ക്ഷ​​കനി​​ഷ്ട​പ്പെ​​ടു​​ന്ന ഒ​​രെ​​ണ്ണം പ്ര​​ദ​​ർ​​ശി​​പ്പി​​ക്ക​​ുക​​യും ചെ​​യ്യു​​ന്നു.

പ്രേ​​ക്ഷ​​ക​​രു​​ടെ ക​​ണ്‍​ചി​​മ്മ​​ലു​​ക​​ളി​​ൽ​​നി​​ന്നാ​​ണ് സി​​നി​​മ അ​​യാ​​ളു​​ടെ അ​​ഭി​​രു​​ചി പി​​ടി​​ച്ചെ​​ടു​​ക്കു​​ന്ന​​ത്. ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സം​​വി​​ധാ​​ന​ത്തോ​ടെ​യാ​ണ് ഇ​തു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ഇട​ങ്ങ​ളി​ൽ മാ​ത്ര​മേ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​വൂ. സി​​നി​​മകാ​​ഴ്ച ആ​​പേ​​ക്ഷി​​ക​​മാ​​ണെ​​ന്ന തി​​രി​​ച്ച​​റി​​വാ​​ണ് ഇ​​ത്ത​​ര​​ത്തി​​ലൊ​​രു പ​​രീ​​ക്ഷ​​ണ​​ത്തി​​ന് കാ​​ര​​ണ​​മാ​​യ​​തെ​​ന്ന് സം​​വി​​ധാ​​യ​​ക​​ൻ അ​​ർ​​മെ​​ൻ പെ​​രി​​യോ​​ൻ പ​​റ​​ഞ്ഞു.

അ​​മേ​​രി​​ക്ക​​യി​​ലു​​ള്ള ക്രോ​​സ് ബീ​​റ്റ് എ​​ന്ന ക​​ന്പ​​നി​​യാ​​ണ് പ്രേ​​ക്ഷ​​ക​​രു​​ടെ ക​​ണ്ണുചി​​മ്മ​​ലു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള സി​​നി​​മാ​​ഭി​​രു​​ചി ക​​ണ്ടെ​​ത്താ​​നു​​ള്ള സാ​​ങ്കേ​​തി​​കവി​​ദ്യ വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത​​ത്. എ​ല്ലാ തിയ​റ്റ​റു​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ ഈ ​സാ​ങ്കേ​തി​കവി​ദ്യ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് ക്രോ​സ് ബീ​റ്റ് അ​റി​യി​ച്ചു.

Related posts