വിമാന അപകടത്തില്‍ എട്ടുപേര്‍ മരിച്ചു; പന്ത്രണ്ട് വയസുകാരന്‍ രക്ഷപെട്ടത് അദ്ഭുതകരമായി

ജ​ക്കാ​ർ​ത്ത: എ​ട്ടു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​ന അ​പ​ക​ട​ത്തി​ൽ​നി​ന്നും പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. പാ​പു​വ ന്യൂ ​ഗി​നി​യ​യു​ടെ അ​തി​ർ​ത്തി​ക്കു സ​മീ​പം കാ​ട്ടി​ലാ​ണ് കു​ട്ടി​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​മാ​ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നും നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ടു​ത്ത 12 കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പാ​പു​വ​യി​ലെ ഓ​ക്സി​ബി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യി ബ​ന്ധം ന​ഷ്ട​പ്പെ​ട്ട വി​മാ​നം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ചാ​ർ​ട്ടേ​ഡ് വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ട​നാ മെ​റ​യി​ൽ​നി​ന്നും ഓ​ക്സി​ബി​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു വി​മാ​നം. ര​ണ്ട് പൈ​ല​റ്റു​മാ​ർ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ‌ എ​ട്ടു​പേ​രും മ​രി​ച്ചു.

Related posts