യാത്രക്കാർക്ക് വൻ ഓഫറുമായി എയർഏഷ്യ; 99 രൂപയ്ക്ക് പറക്കാം

ന്യൂഡൽഹി: ബജറ്റ് വിമാന സർവീസ് കന്പനിയായ എയർഏഷ്യ ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത ആഭ്യന്തര- അന്താരാഷ്ട്ര പാതകളിൽ ടിക്കറ്റ് ഇളവ് ലഭ്യമാകും. ആഭ്യന്തര റൂട്ടുകളിൽ 99 രൂപ മുതലുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, കോൽക്കത്ത, ഡൽഹി, പൂനെ, റാഞ്ചി എന്നിവടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കാണ് പ്രത്യേക കിഴിവ്.

എയർഏഷ്യയുടെ വെബ്സൈറ്റ് വഴിയും ആപ് വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ലഭ്യമാവുക. ജനുവരി 21 ആണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസാന തീയതി. എയർപോർട്ട് ടാക്സുകളും മറ്റ് ചാർജുകളും അധികമായി നൽകേണ്ടി വരും. ജനുവരി 15നും ജൂലൈ 31നും ഇടയിലുള്ള യാത്രകൾക്കാണ് ഇളവുകൾ ലഭ്യമാവുക.

ഇതിനൊപ്പം ചില വിദേശരാജ്യങ്ങളിലേക്കും കുറഞ്ഞ ചെലവിൽ എയർ ഏഷ്യ ടിക്കറ്റുകൾ നൽകുന്നുണ്ട്. ബാലി, ബാങ്കോക്ക്, ക്വാലാലംപൂർ, മെൽബണ്‍, സിംഗപ്പുർ തുടങ്ങിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള നിരക്ക് 1499 രൂപയിലാണ് തുടങ്ങുന്നത്.

Related posts