മുഖം നോക്കാതെ നടപടിയെടുക്കണം..! അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം നടത്തിയതുൾപ്പെടെയുള്ള ഗൗ​ര​വ​മേ​റി​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രേ അ​ന്വേ​ഷണം വേണമെന്ന് എ​ഐ​വൈ​എ​ഫ്

ആ​ല​പ്പു​ഴ: ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രാ​യി ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി. വ​ള​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് മ​ന്ത്രി​ക്കെ​തി​രാ​യി ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, നെ​ൽ​വ​യ​ൽ നി​ക​ത്ത​ൽ ഉ​ൾ​പ്പ​ടെ ഗൗ​ര​വ​മേ​റി​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ത്യാ​വ​സ്ഥ എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രാ​യി ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ. അ​രു​ണ്‍​കു​മാ​റും സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts