ഐശ്വര്യ എന്റെ ജീവിതം തകര്‍ത്തു: വിവേക്‌

വിവാ​ദ​ങ്ങ​ൾ ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി വ​ന്നു​കൊ​ണ്ടി​രു​ന്ന ന​ടി​യാ​ണ് മു​ൻ​ലോ​ക​സു​ന്ദ​രി ഐ​ശ്വ​ര്യാ റാ​യ്. വി​വാ​ദ​ങ്ങ​ളെ​യെ​ല്ലാം അ​തി​ന്‍റെ വ​ഴി​ക്ക് വി​ട്ടാ​യി​രു​ന്നു ഐ​ശ്വ​ര്യ – അ​ഭി​ഷേ​ക് ബ​ച്ച​ൻ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞെ​ങ്കി​ലും ത​ന്‍റെ പ​ഴ​യ ബ​ന്ധ​ങ്ങ​ളു​ടെ പേ​രി​ൽ ഐ​ശ്വ​ര്യ​യ്ക്ക് പ​ഴി​കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ, വി​വേ​ക് ഒ​ബ്റോ​യ് നേ​രി​ട്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.ത​ന്‍റെ ജീ​വി​തം ഇ​ങ്ങ​നെ​യാ​കാ​ൻ കാ​ര​ണം ഐ​ശ്വ​ര്യ റാ​യി ആ​ണെ​ന്നാ​ണ് വി​വേ​ക് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ത​ന്‍റെ സി​നി​മാ ജീ​വി​തം ത​ക​രാ​ൻ കാ​ര​ണം ആ​ഷു​മാ​യി​ട്ടു​ള്ള പ്ര​ണ​യ പ​രാ​ജ​യ​മാ​ണെ​ന്ന് വി​വേ​ക് പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.ബോ​ളി​വു​ഡി​ന്‍റെ സു​ന്ദ​ര​താ​ര​മാ​യി വ​ള​രു​ന്ന​തി​നി​ട​യി​ലാ​ണ് വി​വേ​ക് മു​ൻ​ലോ​ക​സു​ന്ദ​രി​യും ന​ടി​യു​മാ​യ ഐ​ശ്വ​ര്യ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. സ​ൽ​മാ​ൻ ഖാ​നു​മാ​യി​ട്ടു​ള്ള ബ​ന്ധം ത​ക​ർ​ന്നു നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഐ​ശ്വ​ര്യ.

ഇ​തി​നു ശേ​ഷ​മാ​ണ് വി​വേ​കു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്.എ​ന്നാ​ൽ, ഈ ​ബ​ന്ധം സ​ൽ​മാ​ൻ ഖാ​നു പി​ടി​ക്കു​ന്നി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി വി​വേ​ക് രം​ഗ​ത്തെ​ത്തി. 2003 മാ​ർ​ച്ചി​ൽ ഐ​ശ്വ​ര്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ സ​ൽ​മാ​ൻ ഖാ​ൻ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ലൂ​ടെ വി​വേ​ക് വെ​ളി​പ്പെ​ടു​ത്തി. ഇ​തോ​ടെ ഐ​ശ്വ​ര്യ വി​വേ​കി​ൽ നി​ന്ന് അ​ക​ന്നു.ഐ​ശ്വ​ര്യ​യു​മാ​യു​ള്ള പ്ര​ണ​യം ത​ക​ർ​ന്ന​തും സ​ൽ​മാ​ന്‍റെ ഭീ​ഷ​ണി​യു​മാ​ണ് ത​ന്‍റെ സി​നി​മാ ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​തെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് വി​വേ​ക് ത​ന്നെ ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ത​ന്നെ ഏ​റെ വി​ഷ​മി​പ്പി​ച്ച ഒ​രു സം​ഭ​വ​മാ​യി​രു​ന്നു അ​തെ​ന്ന് വി​വേ​ക് വെ​ളി​പ്പെ​ടു​ത്തു​ന്നു.

Related posts