അമ്മ അമ്മായിയമ്മ! അച്ഛന്‍ മരിച്ച ദുഃഖത്തില്‍ ഐശ്വര്യ; പിറന്നാള്‍ ആഘോഷം വേണ്ടെന്നുവച്ചു ജയ ബച്ചന്‍

Aiswaryaഐ​ശ്വ​ര്യ റാ​യി​യും അ​മ്മാ​യി അ​മ്മ ജ​യ ബ​ച്ച​നും ത​മ്മി​ൽ എ​ന്നും മു​ട്ട​ൻ വ​ഴ​ക്കാ​ണെ​ന്നാ​ണ് പ​ല​പ്പോ​ഴും പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഇ​രു​വ​ർ​ക്കു​മി​ട​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം വി​വാ​ഹ മോ​ച​ന​ത്തി​ന്‍റെ വ​ക്കി​ലാ​ണ് അ​ഭി​ഷേ​കും ആ​ഷും എ​ന്ന് വ​രെ വാ​ർ​ത്ത​ക​ൾ വ​ന്നി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള സ്നേ​ഹബ​ന്ധം ഈ ​പ​റ​യു​ന്ന​തുപോ​ലെ ഒ​ന്നു​മ​ല്ല. അ​ച്ഛ​ൻ മ​രി​ച്ച ദുഃ​ഖ​ത്തി​ൽ ഐ​ശ്വ​ര്യ ഇ​രി​ക്കു​ന്പോ​ൾ ത​നി​ക്ക് പി​റ​ന്നാ​ൾ ആ​ഘോ​ഷം വേ​ണ്ട എ​ന്ന നി​ല​പാ​ടെ​ടു​ത്തു​വ​ത്രെ ജ​യ ബ​ച്ച​ൻ. ഈ ​ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ജ​യ ബ​ച്ച​ന്‍റെ 65 ാം ​പി​റ​ന്നാ​ൾ. എ​ന്നാ​ൽ മ​രു​മ​ക​ളു​ടെ അ​ച്ഛ​ൻ മ​രി​ച്ചി​ട്ട് ഒ​രു മാ​സം ആ​വു​ന്ന​തേ​യു​ള്ളൂ എ​ന്ന കാ​ര​ണ​ത്താ​ൽ ജ​യ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം വേ​ണ്ടെ​ന്നു​വ​ച്ച​ത്രെ. ഇ​ത്ത​വ​ണ​ത്തെ പി​റ​ന്നാ​ളി​ന് ജ​യ മ​ക​ൾ ശ്വേ​ത​യു​ടെ കൂ​ടെ​യാ​യി​രു​ന്നു.

ദി​ല്ലി​യി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ൽ വ​ള​രെ സാ​ധാ​ര​ണ​മായൊരു ദി​വ​സ​മാ​യി​രു​ന്നു ജ​യ​യ്ക്ക്. മ​ക​ളും ഭ​ർ​ത്താ​വും കു​ട്ടി​ക​ളു​മ​ല്ലാ​തെ മ​റ്റാ​രും ആ ​വീ​ട്ടി​ല​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​മി​താ​ഭ് ബ​ച്ച​നും മ​ക​ൻ അ​ഭി​ഷേ​ക് ബ​ച്ച​നും പോ​ലും പി​റ​ന്നാ​ളി​ന് ജ​യ​യു​ടെ കൂ​ടെ​യി​ല്ലാ​യി​രു​ന്നു. ഐ​ശ്വ​ര്യ​ക്കും മ​ക​ൾ ആ​രാ​ധ്യ​ക്കു​മൊ​പ്പം മാം​ഗ​ളൂ​രി​ലാ​ണ് അ​ഭി​ഷേ​ക്. അ​മി​താ​ഭ് ബ​ച്ച​നാ​ക​ട്ടെ മും​ബൈ​യി​ലും. അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​ൽ മ​നം നൊ​ന്തി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ.

പ​ഴ​യ നി​ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത് വ​രെ അ​ഭി​ഷേ​ക് കൂ​ടെ ത​ന്നെ ഉ​ണ്ടാ​വും എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​മ്മ​യെ​ക്കാ​ൾ ആ​ഷി​ന് അ​ടു​പ്പം അ​ച്ഛ​നു​മാ​യി​ട്ടാ​യി​രു​ന്നു. ഐ​ശ്വ​ര്യ​ക്ക് മാ​ത്ര​മ​ല്ല, അ​ഭി​ഷേ​കും കൃ​ഷ്ണ​രാ​ജ് റാ​യി​യു​മാ​യി ന​ല്ല അ​ടു​പ്പ​മാ​യി​രു​ന്നു.

Related posts