ഐ​ശ്വ​ര്യ​യി​ല്ല; ബ​ച്ച​ന് വി​മ​ർ​ശ​നം

ലോ​ക വ​നി​താ​ദി​ന​മാ​യ മാ​ർ​ച്ച് എട്ടിന് ​സ​ർ​ക്കാ​രി​ന്‍റെ സ്വഛ് ​ശ​ക്തി​യെ പി​ന്തു​ണ​ച്ച് ട്വി​റ്റ​റി​ൽ കു​റി​പ്പി​ട്ട അ​മി​താ​ഭ് ബ​ച്ച​ൻ ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട നാ​ല് വ​നി​ത​ക​ളു​ടെ ചി​ത്ര​വും പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ത്ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ മ​രു​മ​ക​ളാ​യ ഐ​ശ്വ​ര്യ റാ​യി​യു​ടെ ചി​ത്രം ഇ​ല്ലാ​തി​രു​ന്ന​ത് വ​ൻ വി​മ​ർ​ശ​നത്തി​നി​ട​യാ​ക്കി.

ഭാ​ര്യ ജ​യാ ബ​ച്ച​ൻ, മ​ക​ൾ ശ്വേ​താ ബ​ച്ച​ൻ, കൊ​ച്ചു​മ​ക്ക​ളാ​യ ന​വ്യാ ന​വേ​ലി, ആ​രാ​ധ്യ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ബ​ച്ച​ൻ പ​ങ്കു​വ​ച്ച​ത്. ഇ​തോ​ടെ അ​മി​താ​ഭ് ബ​ച്ച​ന്‍റെ ട്വീ​റ്റി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ളു​മു​യ​ർ​ന്നു. ബ​ച്ച​ന് മ​രു​മ​ക​ൾ മ​ക​ളെ​പ്പോ​ലെ​യ​ല്ലേ എ​ന്നാ​ണ് വി​മ​ർ​ശ​ക​രു​ടെ ചോ​ദ്യം. എ​ന്താ​യാ​ലും ഇ​ക്കാ​ര്യ​ത്തി​ൽ ബ​ച്ച​ന്‍റെ മ​റു​പ​ടി ട്വീ​റ്റൊ​ന്നും ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.

Related posts