വിദ്യാസമ്പന്നനായ മാവോയിസ്റ്റ്..! കഴിഞ്ഞ ദിവസം പിടിയിലായ മാ​വോ​യി​സ്റ്റ് അ​യ്യ​പ്പ​ന്‍റെ തു​ട​ക്കം ചെ​ന്നൈ കോ​യ​മേ​ട് മാ​ർ​ക്ക​റ്റി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി അഭിനയിച്ച്

aiyappan-lനിലമ്പൂര്‍: ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ൻ അ​യ്യ​പ്പ​ന്‍റെ തു​ട​ക്കം ചെ​ന്നൈ കോ​യ​മേ​ട് മാ​ർ​ക്ക​റ്റി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി​ട്ടാ​യി​രു​ന്നു​വെ​ന്ന് സൂ​ച​ന. പാ​ർ​ട്ടി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ വേ​ഷ​മ​ണി​ഞ്ഞ​ത്. പ്ല​സ്ടു പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഡി​പ്ലോാ​മ നേ​ടി​യി​ട്ടാ​ണ് അ​യ്യ​പ്പ​ൻ ബി​എസ്‌സി  മാത്‌സ് പ്ര​ധാ​ന​വി​ഷ​യ​മാ​യി പ​ഠി​ച്ച് ബി​രു​ദ​വും നേ​ടി​യ​ത്.

പാ​ർ​ട്ടി​യു​ടെ കേ​ഡ​ർ പ്ര​വ​ർ​ത്ത​ക​നാ​യാ​ണ് അ​യ്യ​പ്പ​ൻ അ​റി​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ൽ ഇ​യാ​ൾ വ​ന്നി​ട്ട് ആ​റു​മാ​സ​മാ​യി​ട്ടു​ള്ളു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​ത്. സം​ഘ​ത്തി​ലു​ള്ള അ​ക്ബ​ർ എ​ന്ന മാ​വോ​യി​സ്റ്റു​ക​ളു​ടെ വ​ക്താ​വ് സോ​മ​നാ​ണെ​ന്നും അ​യ്യ​പ്പ​ൻ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. മ​ണ്ണ​ള ആ​ദി​വാ​സി കോ​ള​നി​യി​ൽ വ​ന്ന മാ​വോ​യി​സ്റ്റു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ അ​യ്യ​പ്പ​ൻ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന പോ​ലീ​സ് കേ​സ് അ​യ്യ​പ്പ​ന്‍റെ പേ​രി​ൽ ഉ​ണ്ട്.

സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കോ​ള​നി നി​വാ​സി​ക​ളെ പ്രേ​രി​പ്പി​ച്ച​തും മാ​വോ​യി​സ്റ്റ് ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്ത​തും ജ​ന​ങ്ങ​ളെ സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​തും അ​യ്യ​പ്പ​ന്‍റെ പേ​രി​ലു​ള്ള കു​റ്റ​ങ്ങ​ളാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​യാ​ൾ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ ത​മി​ഴ്നാ​ട്ടി​ൽ അ​ത്ത​രം ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​യാ​ളെ കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പി​ന് സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന​ലെ ഇ​ന്‍റ​ലി​ജ​ന്‍റ​സ് വി​ഭാ​ഗം അ​യ്യ​പ്പ​നെ ചോ​ദ്യം ചെ​യ്തു. വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​യാ​ളെ സ്വ​ദേ​ശ​മാ​യ വി​രു​തു ന​ഗ​റി​ലേ​ക്ക് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. ഏ​ഴു​ദി​വ​സ​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​ത്.

Related posts