എന്‍റെ പിഴ,എന്‍റെ പിഴ ..! മ​ന്ത്രി​ക്കു രണ്ടുതവണ നാ​ക്കു​പിഴച്ചു​; അ​ക്കി​ത്ത​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ മ​ക​നാ​യി

FB-AK-BALANതൃ​ശൂ​ർ: പു​ര​സ്കാ​ര വേ​ദി​യി​ൽ സാം​സ്കാ​രി​ക മ​ന്ത്രി​യു​ടെ നാ​ക്കു​പി​ഴ​ച്ച​പ്പോ​ൾ ചി​ത്ര​കാ​ര​ൻ അ​ക്കി​ത്തം നാ​രാ​യണ​ൻ ക​വി അ​ക്കി​ത്ത​ത്തി​ന്‍റെ മ​ക​നാ​യി.   അ​ക്കി​ത്ത​ത്തി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് അ​ക്കി​ത്തം നാ​രാ​യ​ണ​ൻ. രാ​ജാ ര​വി​വ​ർ​മ-​സ്വാ​തി സം​ഗീ​ത പു​ര​സ്കാ​ര വേ​ദി​യി​ലെ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് മ​ന്ത്രി​ക്കു പി​ഴ​വു​പ​റ്റി​യ​ത്.

ക​വി അ​ക്കി​ത്ത​ത്തി​നു പ​ത്മ പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ മ​ക​ൻ അ​ക്കി​ത്ത​ത്തെ കാ​ണാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്നും പാ​രീ​സി​ലാ​യ​തി​നാ​ൽ പി​ന്നീ​ട് കാ​ണാ​മെ​ന്നു ക​രു​തി തി​രി​ച്ചു​പോ​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു മ​ന്ത്രി പ​റ​ഞ്ഞ​ത്. പ്ര​സം​ഗ​ത്തി​നി​ടെ ര​ണ്ടുത​വ​ണ കൂ​ടി മ​ന്ത്രി​ക്കു പി​ഴ​വു​പ​റ്റി.

Related posts