ആകാശ് നിരപരാധി ! കൊലപാതകം നടക്കുമ്പോള്‍ മകന്‍ നാട്ടിലെ ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്നെന്ന് ആകാശിന്റെ പിതാവ്

 

കണ്ണൂര്‍: യുത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി നിരപരാധി എന്നു പിതാവ് വഞ്ഞേരി രവി. കൊലപാതകം നടന്ന ദിവസം ആകാശ് നാട്ടിലെ ഉത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടിയെ സമീപിച്ചെങ്കിലും കേസില്‍ ഇടപെടില്ലെന്നായിരുന്നു അവരുടെ നിലപാട്. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനാണ് പാര്‍ട്ടി ആശ്യപ്പെട്ടത് എന്നും ആകാശ് തില്ലങ്കേരിയുടെ പിതാവു പറയുന്നു. ആകാശ് നിരപരാധിയാണ് എന്നും ഒളിവില്‍ പോകാന്‍ കാരണം ബിജെപി പ്രചരണം കാരണമാണെന്നും ആകാശിന്റെ അച്ഛന്‍ പറഞ്ഞു.

Related posts