മഹാകവി അ​ക്കി​ത്ത​ത്തി​നു പ​ത്മ​ശ്രീ പു​ര​സ്കാ​രം കൈ​മാ​റി; ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെത്താൻ കഴിയാത്ത തിനാലാണ് കളക്ടർ വീട്ടിലെത്തി നൽകിയത്

akkithamപാ​ല​ക്കാ​ട്: മ​ഹാ​ക​വി അ​ക്കി​ത്തം അ​ച്യു​ത​ൻ ന​ന്പൂ​തി​രി​ക്കു കു​മ​ര​നെ​ല്ലൂ​രി​ലെ വ​സ​തി​യി​ലെ​ത്തി ജി​ല്ലാ ക​ള​ക്ട​ർ പി.​മേ​രി​ക്കു​ട്ടി   പ​ത്മ​ശ്രീ പു​ര​സ്കാ​ര​വും സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​മാ​റി.  ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പു​ര​സ്കാ​ര വി​ത​ര​ണ പ​രി​പാ​ടി​യി​ൽ അ​ക്കി​ത്ത​ത്തി​നു പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ വീ​ട്ടി​ലെ​ത്തി പു​ര​സ്കാ​രം കൈ​മാ​റി​യ​ത്.

ഏ​റെ വൈ​കി​യെ​ങ്കി​ലും പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​യി​രു​ന്നു അ​ക്കി​ത്ത​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. എ​ഡി​എം എ​സ്. വി​ജ​യ​ൻ, ക​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു മാ​വ​റ, ത​ഹ​സി​ൽ​ദാ​ർ കെ.​ആ​ർ പ്ര​സ​ന്ന​കു​മാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​പി കി​ഷോ​ർ, ക​വി​യു​ടെ ഭാ​ര്യ സാ​വി​ത്രി അ​ന്ത​ർ​ജ​നം, കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts