ഫേ​സ്ബു​ക്കി​ൽ ത​രം​ഗ​മാ​യി 11 കാ​രി​യു​ടെ ആ​ൽ​ബം; ഇതുവരെ ഏ​ഴു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ കാണുകയും നാ​ലാ​യി​ര​ത്തോ​ളം ഷെ​യ​റും

തൃ​ശൂ​ർ: തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ ബാ​ലി​ക​യു​ടെ സം​ഗീ​ത ആ​ൽ​ബം ഫേ​സ്ബു​ക്കി​ൽ ത​രം​ഗ​മാ​കു​ന്നു. സം​ഗീ​ത വി​ദ്യാ​ർ​ഥി​നി​യും വ​ര​വൂ​ർ ചി​റ്റ​ണ്ട സ്വ​ദേ​ശി​നി​യു​മാ​യ ദി​ശ പ്ര​കാ​ശ് ആ​ല​പി​ച്ച ത​ളി​രൂ​ഞ്ഞാ​ൽ എ​ന്ന ആ​ൽ​ബ​മാ​ണ് അ​പ്‌ലോഡ് ചെ​യ്ത് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഏ​ഴു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ക​ണ്ട​ത്. ഈ ​മാ​സം ആ​ദ്യം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത ആ​ൽ​ബം ഇ​തു​വ​രെ നാ​ലാ​യി​ര​ത്തോ​ളം പേ​ർ ഷെ​യ​ർ ചെ​യ്തു​ക​ഴി​ഞ്ഞു.

ദി​വ​സേ​ന 50,000 ലൈ​ക്കു​ക​ൾ വീ​ത​മാ​ണ് വീ​ഡി​യോ​യ്ക്കു ല​ഭി​ക്കു​ന്ന​ത്. ക​വി സി. ​രാ​മ​ച​ന്ദ്ര​മേ​നോ​ന്‍റെ ആ ​വ​ഴി ഈ ​വ​ഴി പൂ​ വ​ഴി​യെ.. പു​ഴ​യൊ​ഴു​കും ക​ര​വ​ഴി​യെ എ​ന്ന വ​രി​ക​ൾ​ക്കു ജ​യ​രാ​ജ് മേ​നോ​നാ​ണ് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​യ​രാ​ജ് മേ​നോ​ന്‍റെ വ​ർ​ഷ രാ​ഗം എ​ന്ന സം​ഗീ​ത ആ​ൽ​ബം നേ​ര​ത്തെ യൂ ​ട്യൂ​ബി​ൽ ഹി​റ്റാ​യി​രു​ന്നു. പ​തി​നൊ​ന്നു​വ​യ​സു​കാ​രി​യാ​യ ദി​ശ പ്ര​കാ​ശ് കെ.​എ​സ്. പ്ര​കാ​ശി​ന്‍റെ​യും വി​ജി പ്ര​കാ​ശി​ന്‍റെ​യും മ​ക​ളാ​ണ്.

Related posts