ബ്രാ​ൻ​ഡ് പ്രേമിയല്ലാത്ത ആലിയ

Alia_bhatt02ബോ​ളി​വു​ഡി​ന്‍റെ സ്വീ​റ്റ്ഹാ​ർ​ട്ട് ആ​ലി​യ ഭ​ട്ടി​നെ ക​ണ്ടാ​ൽ ബ്രാ​ൻ​ഡ് കോ​ണ്‍​ഷ്യ​സ് ആ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും അ​ങ്ങ​നെ​യ​ല്ല എ​ന്ന​താ​ണ് സ​ത്യ​മെ​ന്ന് ആ​ലി​യ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. വി​ല കൂ​ടി​യ വ​സ്ത്ര​ങ്ങ​ളോ​ടോ സൗ​ന്ദ​ര്യവ​ർ​ദ്ധ​ക ഉ​ത്പ​ന്ന​ങ്ങ​ളോ​ടോ ആ​ലി​യ​യ്ക്ക് താ​ത്പ​ര്യ​മി​ല്ല. “”പൊ​ങ്ങ​ച്ചം കാ​ട്ടു​ന്ന പ്രൈ​സ് ടാ​ഗു​ക​ളെ​ക്കാ​ൾ എ​നി​ക്കി​ഷ്ടം സ്വ​ന്തം ശ​രീ​ര​ത്തി​നി​ണ​ങ്ങു​ന്ന വ​സ്ത്ര​ങ്ങ​ളാ​ണ്. പ​ക്ഷേ ബാ​ഗു​ക​ളും ഷൂ​സും വാ​ങ്ങു​ന്പോ​ൾ ഞാ​ൻ മി​ക​ച്ച ബ്രാ​ൻ​ഡു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. കാ​ര​ണം അ​വ ഒ​രു​പാ​ടു നാ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത​ല്ലെ? പ​ല​പ്പോ​ഴും വ​ലി​യ വി​ല കൊ​ടു​ത്തു വാ​ങ്ങു​ന്ന വ​സ്ത്ര​ങ്ങ​ൾ എ​ന്‍റെ അ​ല​മാ​ര​യി​ൽ ത​ന്നെ ഇ​രി​ക്കാ​റാ​ണ് പ​തി​വ്.” ആ​ലി​യ പ​റ​യു​ന്നു.

ആ​മ​സോ​ണ്‍ ഇ​ന്ത്യ ഫാ​ഷ​ൻ വീ​ക്കി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു താ​രം. ന​മ്ര​ത ജോ​ഷി​പു​ര​യു​ടെ ഷോ ​സ്റ്റോ​പ്പ​റാ​യി റാം​പി​ൽ എ​ത്തി​യ​പ്പോ​ൾ എ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നു എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ താ​നൊ​രു മി​ക​ച്ച മോ​ഡ​ൽ അ​ല്ലെ​ന്നും പ​ക്ഷേ റാം​പി​ൽ ചു​വ​ടു​ക​ൾ​വ​യ്ക്കാ​ൻ ഇ​ഷ്ട​മാ​ണെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം. റ​ണ്‍​ബീ​റി​നൊ​പ്പ​മു​ള്ള ഡ്രാ​ഗ​ണും റ​ണ്‍​വീ​റി​നൊ​പ്പ​മു​ള്ള ഗ​ള്ളി ബോ​യി​യു​മാ​ണ് ഈ ​വ​ർ​ഷം റി​ലീ​സി​നൊ​രു​ങ്ങു​ന്ന ആ​ലി​യ​യു​ടെ സി​നി​മ​ക​ൾ.

Related posts