ഇ​ന്നും മാ​ന​സിക, ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളേ​റ്റ് പി​ട​യു​ന്നു! സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തി​നു​ വേ​ണ്ടി ആലിയ വരുന്നു…

Aliya1504ഭാ​ര​തം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​ന്പോ​ഴും, പൂ​ർ​ണ്ണ സ്ത്രീ ​സ്വാ​ത​ന്ത്ര്യം ഇ​ന്നും വാ​ച​ക​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങിനി​ൽ​ക്കു​ന്നു. സ്ത്രീ​ക​ൾ ഇ​ന്നും മാ​ന​സിക, ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളേ​റ്റ് പി​ട​യു​ന്നു. സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ഈ ​ദു​ര​ന്ത​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ക​യാ​ണ് ആ​ലി​യ എ​ന്ന ചി​ത്രം. യെ​സ് ക​ന്പ​നി​യു​ടെ ബാ​ന​റി​ൽ എ. ​കെ. ഷാ​ൻ നി​ർ​മാ​ണ​വും ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന പെ​ണ്‍വ​ർ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ നി​ത്യേന പെ​രു​കി​ക്കാ​ണ്ട ിരി​ക്കു​ന്നു. അ​റി​ഞ്ഞ വാ​ർ​ത്ത​ക​ളെ​ക്കാ​ൾ ഏ​റെ​യാ​ണ് അ​റി​യാ​ത്ത വാ​ർ​ത്ത​ക​ൾ. ലോ​ക​ത്തെ ത​ന്നെ ഞെ​ട്ടി​ക്കു​ന്ന എ​ത്ര​യെ​ത്ര വാ​ർ​ത്ത​ക​ൾ. പ​ക്ഷേ, ആ​രും പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ഈ ​ഘ​ട്ട​ത്തി​ൽ ആ​ലി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​തി​ക​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ഷാ​ൻ.

ഒ​രു യ​ഥാ​സ്ഥി​തി​ക മു​സ്ളിം കു​ടും​ബ​ത്തി​ൽ ജ​നി​ച്ച​വ​ളാ​ണ് ആ​ലി​യ. സാ​ധാ​ര​ണ പെ​ണ്‍​കു​ട്ടി​ക​ളെ​പ്പോ​ലെ അ​വ​ൾ നി​റ​മു​ള്ള ധാ​രാ​ളം സ്വ​പ്ന​ങ്ങ​ൾ ക​ണ്ട ു. പ​ക്ഷേ സ്വ​പ്നം കാ​ണാ​നു​ള്ള സ്വാ​ത​ന്ത്ര്യം പോ​ലും ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​ൾ തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ, ത​ക​ർ​ന്നു പോ​യി. മാ​ന​സി​ക വ്യ​ഥ​ക​ളു​ടെ​യും, സം​ഘ​ർ​ഷ​ത്തി​നന്‍റേയും നാ​ളു​ക​ളാ​യി​രു​ന്നു പി​ന്നീ​ട്. അ​തി​നി​ട​യി​ൽ ധാ​രാ​ളം ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​വ​ൾ ക​ട​ന്നുപോ​യി. ആ​ത്മ​നോ​വി​ന്‍റെ ക​ന​ൽ ചൂ​ടേ​റ്റ് പൊ​ള്ളി​യ​പ്പോ​ൾ ആ​ലി​യ ആ ​തീ​രു​മാ​ന​മെ​ടു​ത്തു. അ​വ​ളു​ടെ തീ​രു​മാ​നം ആ​നു​കാ​ലി​ക സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ചോ​ദ്യ​ചി​ഹ്ന​മാ​യി മാ​റു​ന്നു.

നി​ര​വ​ധി ച​ർ​ച്ച​ക​ൾ​ക്കും പു​ന​ർ ചി​ന്ത​ന​ത്തി​നും വി​ധേ​യ​മാ​കേ​ണ്ട ചി​ല വി​ഷ​യ​ങ്ങ​ളാ​ണ് ആ​ലി​യ​യി​ലൂ​ടെ എ.​കെ. ഷാ​ൻ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. അ​മൃ​ത ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന സൂ​പ്പ​ർ ഡാ​ൻ​സ​ർ ജൂ​റി​യ​റി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ഗോ​പി​കാ വി​ക്ര​മ​നാ​ണ് മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യ ആ​ലി​യ​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. യെ​സ് ക​ന്പ​നി​യു​ടെ ബാ​ന​റി​ൽ എ.​കെ. ഷാ​ൻ ര​ച​ന, സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ആ​ലി​യ പൂ​ർ​ത്തി​യാ​യി.

പ്രൊ​ഡ്യൂ​സ​ർ മു​ജീ​ബ് സോ​ണി, കാ​മ​റ – ജ​യ​പ്ര​കാ​ശ്, സം​ഭാ​ഷ​ണം – സെ​ന്തി​ൽ വി​ശ്വ​നാ​ഥ്, മ്യൂ​സി​ക് – റോ​ണി റാ​ഫേ​ൽ, ര​ച​ന – മോ​ചി​ത, ആ​ലാ​പ​നം – രാ​ജ​ല​ക്ഷ്മി, കോ​റി​യോ​ഗ്രാ​ഫി – സ​ജ്നാ ന​ജാം, എ​ഡി​റ്റിം​ഗ് – ശ്യാം, ​ശ​ബ്ദ​മി​ശ്ര​ണം – പ്ര​ദീ​പ് മു​ട​വ​ൻ​മു​ഗ​ൾ, അ​സ്േ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – ശ്യം, ​സ്റ്റി​ൽ​സ് – ഉ​ദ​യ​ൻ പെ​രു​ന്പ​ഴു​തൂ​ർ, പി.​ആ​ർ.​ഒ – അ​യ്മ​നം സാ​ജ​ൻ.​ഗോ​പി​കാ വി​ക്ര​മ​ൻ, ഉ​മാ​നാ​യ​ർ, രാ​ഗീ​ഷ് രാ​ജ്, ശ്രീ​രാ​ജ്, ശ്രീ​ധ​ര​ൻ ന​ന്പൂ​തി​രി, ബേ​ബി വൈ​ഗ, ഹ​ക്കീം എ​ന്നി​വ​ർ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

-അ​യ്മ​നം സാ​ജ​ൻ.

Related posts