അതിമോഹമോ? 90 വയസുവരെ അഭിനയിക്കുമെന്ന് ആലിയ ഭട്ട്‌

ന​ടന്മാരെ അ​പേ​ക്ഷി​ച്ച് സി​നി​മ​യി​ൽ ന​ടി​മാ​രു​ടെ ക​രി​യ​ർ വ​ള​രെ കു​റ​ച്ച് കാ​ലം മാ​ത്ര​മെ ഉ​ണ്ടാ​വാ​റു​ള്ളു എ​ന്നും എ​ന്നാ​ൽ ത​നി​ക്ക് തൊ​ണ്ണൂ​റു വ​യ​സ് എ​ത്തു​ന്ന​തുവ​രെ അ​ഭി​ന​യം തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ബോ​ളി​വു​ഡ് ന​ടി ആ​ലി​യ ഭ​ട്ട്. സി​നി​മ​യി​ൽ നി​ന്നു കു​ടും​ബ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ന​ടി​മാ​രു​ടെ അ​വ​സ​രം മു​ഴു​വ​നാ​യും ഇ​ല്ലാ​തെ​യാ​വും. കു​ടും​ബം, കു​ട്ടി​ക​ൾ എ​ന്നി​ങ്ങ​നെ ബാ​ധ്യ​ത വ​രു​ന്പോ​ൾ അ​വ​രെ തേ​ടി ന​ല്ല സി​നി​മ​ക​ൾ വ​രി​ല്ല, അ​ത് മാ​റ്റ​ണം.

ന​ടി​മാ​ർ വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ൽ​പ​ത്, അ​ന്പ​ത്, അ​റു​പ​ത്, എ​ഴു​പ​ത് എ​ന്നി​ങ്ങ​നെ ഏ​ത് പ്രാ​യ​ത്തി​ലാ​ണെ​ങ്കി​ലും അ​തി​ൽ മാ​റ്റ​മി​ല്ലെ​ന്നും ആ​ലി​യ സൂ​ചി​പ്പി​ക്കു​ന്നു. അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ബോ​ളി​വു​ഡി​ൽ സ്വ​ന്ത​മാ​യൊ​രു സ്ഥാ​നം ക​ണ്ടെ​ത്തി​യ മി​ടു​ക്കി​യാ​ണ് ആ​ലി​യ ഭ​ട്ട്. പ്രാ​യം വ​ള​രെ കു​റ​വാ​ണെ​ങ്കി​ലും ക്യൂ​ട്ട് ആ​ലി​യ സി​നി​മാ ജീ​വി​ത​ത്തി​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ്. അ​തി​നി​ടെ ന​ട​ൻ സി​ദ്ധാ​ർ​ഥുമാ​യു​ണ്ടാ​യി​രു​ന്ന പ്ര​ണ​യം ത​ക​ർ​ച്ച​യി​ലേ​ക്കെ​ത്തി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദ ​ഇ​യ​ർ എ​ന്ന സി​നി​മ​യി​ലൂ​ടെ 2012 ലാ​യി​രു​ന്നു നാ​യി​ക​യാ​യി ആ​ലി​യ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റി​യ​ത്. ശേ​ഷം ഒ​രു​പാ​ട്് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച് ബോ​ളി​വു​ഡി​ന്‍റെ പ്രി​യ ന​ടി​യാ​യി വ​ള​ർ​ന്നു.

Related posts