രാ​മ​നാ​യി രാം ​ച​ര​ണ്‍; ഹ​നു​മാ​ൻ അ​ല്ലു അ​ർ​ജു​ൻ

Allu

ബാ​ഹു​ബ​ലി​യു​ടെ വി​സ്മ​യ വി​ജ​യം ക​ണ്ട​തോ​ടെ ഇ​ത്ത​രം ചി​ത്ര​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ തി​ര​യു​ക​യാ​ണ് സി​നി​മാ​ലോ​കം. അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ഡോ. ​ബി. ആ​ർ. ഷെ​ട്ടി​യു​ടെ ആ​യി​രം കോ​ടി മു​ത​ൽ മു​ട​ക്കി​ൽ ഒ​രു​ങ്ങു​ന്ന മ​ഹാ​ഭാ​ര​തം. മ​ഹാ​ഭാ​ര​ത​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ നി​ല​നി​ൽ​ക്കു​ന്പോ​ൾ ത​ന്നെ രാ​മ​ായ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ടോ​ളി​വു​ഡ്. 500​കോ​ടി ബ​ജ​റ്റി​ൽ മൂ​ന്നു നി​ർ​മാ​താ​ക്ക​ൾ ചേ​ർ​ന്നൊ​രു​ക്കു​ന്ന സി​നി​മ​യ്ക്ക് മൂ​ന്നു ഭാ​ഗ​ങ്ങ​ളു​ണ്ടാ​കും. ന​മി​ത് മ​ൽ​ഹോ​ത്ര, മ​ധു മ​ണ്ടേ​ന, അ​ല്ലു അ​ര​വി​ന്ദ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ.

ബാ​ഹു​ബ​ലി​യു​ടെ വി​ജ​യ​ത്തി​ൽ ആ​കു​ല​പ്പെ​ട്ടി​രി​ക്കു​ന്ന തെ​ലു​ങ്കി​ലെ മെ​ഗാ കു​ടും​ബ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​ണ് സി​നി​മ​യൊ​രു​ങ്ങു​ന്ന​തെ​ന്നാ​​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന വി​വ​രം. റി​പ്പോ​ർ​ട്ടു​ക​ൾ സ​ത്യ​മാ​ണെ​ങ്കി​ൽ ശ്രീ ​രാ​മ​നാ​യി രാം ​ച​ര​ണും ഹ​നു​മാ​നാ​യി അ​ല്ലു അ​ർ​ജു​നും വേ​ഷ​മി​ടും. ബ​ഹു​ഭാ​ഷ​ക​ളി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യി​ൽ ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​ലോ​ക​ത്തെ പ്ര​ഗ​ത്ഭ​ർ അ​ണി​നി​ര​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

Related posts